നോ​ട്ട് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ട​ത് സ​ർ​ക്കാ​റി‍െൻറ ‘മ​റു​മ​രു​ന്ന്’

പാലക്കാട്: സർക്കാർ മാർഗം ഫലം കണ്ടു, ജില്ലയിലെ ട്രഷറികളിലെ കറൻസി ക്ഷാമത്തിന് പരിഹാരമായി. രണ്ടാഴ്ചയോളമായി ട്രഷറികളെ വരിഞ്ഞുമുറുക്കിയ കറൻസി ക്ഷാമത്തിനാണ് സർക്കാർ സ്ഥാപനങ്ങളിലെ വരുമാനം ട്രഷറിയിലേക്ക് എത്തിത്തുടങ്ങിയതോടെ താൽക്കാലിക ശമനമാകുന്നത്. ഏപ്രിൽ ആദ്യവാരം മുതൽ സംസ്ഥാനത്തെ ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷമായിരുന്നു. ജില്ലയിലെ അവസ്ഥയും വിഭിന്നമായിരുന്നില്ല. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി സർക്കാർ നടപ്പാക്കിയ പുതിയ രീതിയാണ് ആദ്യദിനംതന്നെ ഫലം കണ്ടത്. നേരത്തേ ബാങ്കിൽ അടച്ച് പണം ട്രഷറിയിലേക്ക് മാറുന്നതായിരുന്നു പതിവ്. ബാങ്കിൽനിന്ന് ആവശ്യത്തിന് കറൻസി ലഭിക്കാതായതോടെയാണ് സർക്കാർ ട്രഷറിയിൽ നേരിട്ട് അടക്കുക എന്ന ആശയം നടപ്പാക്കിയത്. ബാങ്കിൽനിന്ന് ട്രഷറികൾ ആവശ്യപ്പെട്ട പണം തിങ്കളാഴ്ചയും ലഭിച്ചിരുന്നില്ല. എന്നാൽ, കെ.എസ്.എഫ്.ഇയിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുകയായിരുന്നുവെന്ന് ജില്ല ട്രഷറി ഓഫിസർ പറഞ്ഞു. പാലക്കാട് ജില്ല ട്രഷറിക്ക് കീഴിൽ വരുന്ന കിഴക്കൻ മേഖലയിലെ ട്രഷറികളാ‍യ കൊല്ലങ്കോട്, വടക്കഞ്ചേരി ട്രഷറികളെയാണ് കറൻസി ക്ഷാമം രൂക്ഷമാ‍യി വലച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച കെ.എസ്.എഫ്.ഇയിൽനിന്ന് പണം എത്തിയതോടെ പ്രശ്നം പരിഹരിെച്ചന്നും ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. ചെർപ്പുളശ്ശേരി ജില്ല ട്രഷറിക്ക് കീഴിെല സബ് ട്രഷറികളിലും ആവശ്യത്തിന് പണം ലഭിച്ചു. എന്നാൽ, ബാങ്കുകളിൽനിന്ന് ആവശ്യപ്പെട്ട പണം മുഴുവനായും തിങ്കളാഴ്ചയും ലഭിച്ചില്ലെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. തിങ്കളാഴ്ച ചെർപ്പുളശ്ശേരി ജില്ല ട്രഷറി ഓഫിസ് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു ലഭിച്ചതാകട്ടെ 10 ലക്ഷം രൂപ. കെ.എസ്.എഫ്.ഇ, ലോട്ടറി, ബിവറേജസ് കോർപറേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളിലെ പണം നേരിട്ട് ട്രഷറിയിൽ അടക്കുക എന്നതായിരുന്നു സർക്കാറി‍െൻറ ആശയം. ജില്ലയിൽ ബിവറേജസ് കോർപറേഷനിൽ നിന്നുള്ള പണം തിങ്കളാഴ്ച എത്തിയിട്ടില്ലെന്നും ട്രഷറി ജീവനക്കാർ പറഞ്ഞു. അടുപ്പിച്ച് ആഘോഷ ദിവസങ്ങൾ വന്നിട്ടും ട്രഷറികൾക്ക് ബാങ്കിൽനിന്ന് ആവശ്യത്തിന് പണം ലഭിച്ചിരുന്നില്ല. പെൻഷൻകാരെയുൾെപ്പടെ ഇത് കുറച്ചൊന്നുമല്ല വലച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ നവീന ആശയം നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.