പാലക്കാട്: വരൾച്ചയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ കെടുതികൾ വിലയിരുത്തുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ഏപ്രിൽ 19ന് ജില്ലയിലെത്തും. കേന്ദ്ര സംഘത്തിെൻറ സന്ദർശനത്തിന് മുന്നോടിയായി ജില്ല കലക്ടർ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയിലുണ്ടായ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാത്തതിനെ തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം, മത്സ്യ കൃഷിക്കുണ്ടായ ബുദ്ധിമുട്ടുകൾ, കുടിവെള്ളക്ഷാമം, പറമ്പിക്കുളത്തും മറ്റ് പ്രദേശങ്ങളിലുമുണ്ടായ കാട്ടുതീ, വരൾച്ചമൂലമുണ്ടായ പകർച്ചവ്യാധികൾ^സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് വകുപ്പുകൾ കേന്ദ്ര സംഘത്തിന് കൈമാറും. ജില്ല കലക്ടർ പി. മേരിക്കുട്ടി, എ.ഡി.എം എസ്. വിജയൻ എന്നിവരെ കൂടാതെ വിവിധ വകുപ്പുകളിലെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടാവും. ഇൻറർ മിനിസ്റ്റീരിയൽ ടീം ഫോർ േഡ്രാട്ട് അസെസ്മെൻറ് ടീം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറിയുമായ അശ്വിൻ കുമാർ അൻജുലി നേതൃത്വത്തിൽ ഡോ. കെ. പൊന്നുസ്വാമി, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എൻജിനീയർ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷൻ ഡയറക്റ്ററേറ്റിലെ ഡയറക്ടർ ആർ. തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്ടർ ഗോപാൽ പ്രസാദ് എന്നിവരാണ് ജില്ലയിലെത്തുന്നത്. 19ന് രാവിലെ 10ന് വാണിയമ്പാറ ബസ് സ്റ്റോപ്പിൽനിന്ന് യാത്ര തുടങ്ങുന്ന സംഘം മംഗലം പുഴയിലെ മംഗലം പാലത്തിന് സമീപത്തെ ചെക്ക് ഡാം സന്ദർശിക്കും. ഗായത്രി പുഴയിലെ എരിമയൂർ പഴയപാലത്തിന് സമീപത്തെ ചെക്ക് ഡാമും പഞ്ചായത്ത് ഓഫിസിന് എതിർവശത്തുള്ള ചെക്ക് ഡാമും സംഘം സന്ദർശിക്കും. തുടർന്ന് ചിറ്റൂർ താലൂക്കിലെ ഗായത്രി പുഴക്ക് കുറുകെയുള്ള നിറാക്കോട് പാലം, വെള്ളാരംകടവിൽ നിന്നുള്ള ചുള്ളിയാർ ഡാം, കാമ്പ്രത്തുചള്ള പാലം, സമീപെത്ത പള്ളത്തെ വറ്റിയ കുളം, കോരയാർ പുഴയിലെ മേനോൻപാറക്ക് സമീപത്തുള്ള ചെക്ക് ഡാം, മേനോൻപാറ- ഒഴലപ്പതി റോഡിലെ കുടിവെള്ള വിതരണം എന്നിവ സംഘം വിലയിരുത്തും. തുടർന്ന് ഉച്ചക്ക് രണ്ട് മുതൽ 3.30വരെ ഒന്നിന് അഹല്യ കാമ്പസിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ബാലനുമായി സംഘം കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെമലിന് സമീപം സമീപം കോരയാർ പുഴയിലെ ചെക്ക് ഡാം, മലമ്പുഴ ജലസംഭരണിക്കടുത്ത് ചേമ്പന മലമ്പുഴ ജലസംഭരണിയുടെ കിഴക്കുവശം എന്നിവ സന്ദർശിച്ച് സംഘം മലപ്പുറത്തേക്ക് യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.