പാലക്കാട്: മാസ്മരിക രാവായിരുന്നു നൂറണി സോക്കർ മൈതാനത്തിന് ഇന്നലെ. ഫ്ലഡ്ലിറ്റ് വെളിച്ചത്തിൽ ഇന്ത്യൻ ഫുട്ബാളിലെ മുടിചൂടാമന്നന്മാർ കളം നിറഞ്ഞുകളിച്ച ദിനം. ഏറ്റുമുട്ടിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയയും ഫുട്ബാൾ ഇതിഹാസം െഎ.എം. വിജയനും നേതൃത്വം നൽകിയ ഇലവനുകൾ തമ്മിൽ. ഇവർക്കൊപ്പം ജനപ്രതിനിധികൾ കൂടി ജഴ്സിയണിഞ്ഞതോടെ മത്സരം ആവേശക്കൊടുമുടി കയറി. നൂറണി സിന്തറ്റിക് ടർഫ് മൈതാനത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് താരപ്രതിഭകളുടെ സൗഹൃദ മത്സരമൊരുക്കിയത്. ബൂട്ടിയയും എം.എം. വിജയനും മാന്ത്രിക കാലുകൾെകാണ്ട് മൈതാനമധ്യത്തിൽ വിസ്മയം തീർക്കുകയായിരുന്നു. ടി.വി സ്ക്രീനുകളിൽ മാത്രം കണ്ട ബൂട്ടിയയുടെ ചടുലനീക്കങ്ങൾ നേരിട്ടുകണ്ടതോടെ ഗാലറിയിൽ ആരവങ്ങളുയർന്നു. ബൂട്ടിയ ഇലവൻ മഞ്ഞയും പച്ചയും ചേർന്ന ജഴ്സിയും വിജയൻ ഇലവൻ ചുവപ്പ് ജഴ്സിയുമണിഞ്ഞാണ് മൈതാനത്തിലിറങ്ങിയത്. എം.ബി. രാജേഷ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാർ എന്നിവർ ബൂട്ടിയ ഇലവനിൽ ബൂട്ട് കെട്ടിയപ്പോൾ െഎ.എം. വിജയനോടൊപ്പം ചേർന്ന് ഇവരെ നേരിട്ടത് വി.ടി. ബൽറാം എം.എൽ.എ, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു. ഷറഫലി, സി.വി. പാപ്പച്ചൻ, അനിൽകുമാർ, ഷാജഹാൻ, ഇല്യാസ്, മമ്പാട് രവി, റഫീഖ്, ഉസ്മാൻ, അമീർ, കബീർ, എസ്. സുരേഷ് തുടങ്ങിയ വെറ്ററൻ താരങ്ങളും െഎ.എം. വിജയൻ ഇലവെൻറ കുന്തമുനകളായി. ബൂട്ടിയ ഇലവനുവേണ്ടി ആസിഫ് സഹീർ, അബ്ദുൽ ഹക്കീം, ധൻരാജ്, നൗഷാദ്, അജിത്ത്, വി.പി. ഷാജി, ഇബ്രാഹിം, ദിനേഷ്, ഷമീർ എന്നിവർ ബൂട്ടണിഞ്ഞു. ആദ്യപകുതിയിൽ ബൂട്ടിയ ഇലവൻ (3^2)ന് മുന്നിലായിരുന്നു. കളിയവസാനിക്കുേമ്പാൾ നാലിനെതിരെ ഏഴ് ഗോളുകൾക്ക് ബൂട്ടിയ ഇലവൻ വിജയക്കൊടി പാറിച്ചു. അർജൻറീനയിലെ സെൻറിനാരിയോ ക്ലബംഗം മാർട്ടിൻ ഡി മരിയോയും കളത്തിലിറങ്ങി. ഉദ്ഘാടന ചടങ്ങിൽ സന്തോഷ് േട്രാഫി കളിച്ച കേരള താരങ്ങളായ അബ്ദുൽ ഹക്കീം, അബ്ദുൽ നൗഷാദ്, ധൻരാജ്, വി.പി. സുഹൈബ്, അജ്മൽ, മുഹമ്മദ് പാറക്കോട്ടിൽ,വി.ജി. ശ്രീരാഗ്, കെ.പി. ബാബു, ഖലീലുറഹ്മാൻ, ബാലൻ, സുബ്രഹ്മണ്യൻ, അനിൽകുമാർ, ദേവദാസ് എന്നിവരെ മന്ത്രി ആദരിച്ചു. പാലക്കാെട്ട ഫുട്ബാൾ ആരാധകർ നൽകിയ സ്വീകരണത്തിനും സ്നേഹപ്രകടനത്തിനും ബൈച്ചുങ് ബൂട്ടിയ നന്ദി പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2.54 കോടി ചെലവഴിച്ചാണ് നൂറണി സ്കൂൾ മൈതാനത്ത് സിന്തറ്റിക് ടർഫ് വിരിച്ചത്. 3.19 ഏക്കർ സ്ഥലത്താണ് ഫിൻലാൻഡിൽനിന്ന് ഇറക്കുമതി ചെയ്ത സാമഗ്രികൾ ഉപയോഗിച്ച് മൈതാനം സജ്ജമാക്കിയത്. സുരക്ഷയ്ക്കായി ഇരുമ്പ് ഫെൻസിങ്ങും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.