വൈ​ദ്യ​മ​ഠം ചെ​റി​യ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യെ അ​നു​സ്മ​രി​ച്ചു

ആനക്കര: വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വി.ടി. ബല്‍റാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെറിയ നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം എം. ഗംഗാധരന്‍ വൈദ്യര്‍ക്ക് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ സമര്‍പ്പിച്ചു. മഹാകവി അക്കിത്തത്തെ സി. രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം. ഗംഗാധരന്‍ വൈദ്യര്‍, വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരി, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാര്‍, പ്രഫ. കലാമണ്ഡലം ഈശ്വരനുണ്ണി, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട്, ഡോ. സേതുമാധവന്‍, ഡോ. പി. ആര്യാദേവി, വൈദ്യമഠം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാവിലെ ‘ഹൃദ്രോഗവും ദിനചര്യയും’ വിഷയത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് നടന്നു. ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. എം. വിജയകുമാര്‍, ഡോ. മുരളി, ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ഏഴിന് നര്‍ത്തകി അപര്‍ണ ശര്‍മെൻറ നൃത്തസന്ധ്യ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.