ആലത്തൂര്‍: കഴനി ചുങ്കം പഴമ്പാലക്കോട് റൂട്ടിലെ ഗായത്രിപുഴക്ക് കുറുകെയുള്ള അത്തിപ്പൊറ്റ പാലം പൊളിച്ചുതുടങ്ങി. നിലവിലെ പാലത്തിന് പകരം പുതിയത് നിര്‍മിക്കാനാണ് പൊളിക്കുന്നത്. അത്തിപ്പൊറ്റ, തോണിപ്പാടം, വാവുള്ളിയാപുരം ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കഴനി ചുങ്കത്തത്തൊന്‍ വിഷമം നേരിടുമെന്ന ആക്ഷേപത്തിന് പരിഹാരമൊന്നും നിര്‍ദേശിക്കാതെയാണ് പാലം പൊളിച്ചുതുടങ്ങിയത്. 75 മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ വീതം ഇരുവശങ്ങളിലും നടപ്പാത ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്നത്. ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ് പുതിയ പാലം വേണമെന്ന ആവശ്യം ഉയരാന്‍ കാരണം. പാലം പൊളിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പത്തനാപുരം, തോണിപ്പട്ടം, പഴയന്നൂര്‍ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.