ജില്ലയിലെ നെല്ല് സംഭരണം പുനരാരംഭിക്കും

പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണത്തില്‍ നേരിട്ടിരിക്കുന്ന സ്തംഭനം അവസാനിപ്പിക്കാന്‍ കെ.വി. വിജയദാസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി ഏകീകരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെ യോഗം ചേരും. സപൈ്ളകോ നേരിട്ട് നടത്തുന്ന നെല്ല് സംഭരണത്തില്‍ പരിശോധന നടത്താനായി ഒന്നിന് പകരം മൂന്ന് പേരെയും, 15 കൃഷി അസിസ്റ്റന്‍റ് ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കാനും യോഗത്തില്‍ നടപടിയായി.നിലവിലെ സ്ഥിതിയില്‍ നെല്ല് സംഭരണം നടത്താനും സംഭരണം ത്വരിതഗതിയിലാക്കാനും യോഗത്തില്‍ ധാരണയായി. വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, കര്‍ഷകത്തൊഴിലാളി പ്രതിനിധികള്‍, മില്ലുടമകള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.