സംഗീതം കൊണ്ടൊരു സ്വര്‍ഗം തീര്‍ത്ത് ‘ഹെവന്‍ ടു എര്‍ത്ത്’

പാലക്കാട്: ‘ഹെവന്‍ ടു എര്‍ത്ത്’ പേരു പോലെ തന്നെ ഭൂമിയിലേക്ക് സ്വര്‍ഗത്തെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന സംഘാടകര്‍. ലോകപ്രശസ്ത സംഗീതജ്ഞന്‍ ബിഥോവന്‍െറ സിംഫണിയില്‍ ആരംഭിച്ച് സൈഗാളും, സലിന്‍ ചൗധരിയുടേയും, നൗഷാദിന്‍േറയും, മന്ദന്‍മോഹന്‍േറയും ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ മുന്നേറി മലയാളികളുടെ സ്വന്തം ബാബുക്കയും, ദേവരാജന്‍മാഷും, ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും സൗമ്യ സംഗീതത്തിലൂടെയുള്ള യാത്രയാണ് ‘ഹെവന്‍ ടു എര്‍ത്ത്’. വിവിധ സംഗീത ശകലങ്ങളെ കോര്‍ത്തിണക്കിയ ഫ്യൂഷന്‍മ്യൂസിക്കില്‍ തിരുവനന്തപുരം സമുദ്രയിലെ കലാകാരന്‍മാരും, ഫിറോസ്ഖാനും ചുവടുവെക്കുന്നുണ്ട്. സംഗീതത്തോടൊപ്പം കളരി കലാകാരന്‍മാരുടെ മെയ്വഴക്കമുള്ള പ്രകടനങ്ങളും മ്യൂസിക്കല്‍ ഫിക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന മ്യൂസിക്കല്‍ ഫിക്ഷന്‍ മള്‍ട്ടിമീഡിയ കൊറിയോഗ്രാഫിയുടെ സംഗീത ഏകോപനം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞന്‍ രമേഷ് നാരായണനാണ്. ഇതിന്‍െറ ആശയവും, സാക്ഷാത്കാരവും നിര്‍വഹിച്ചിരിക്കുന്നത് സിനിമാ-നാടക സംവിധായകന്‍ പ്രമോദ് പയ്യന്നൂരും. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്‍െറ ക്രിയാത്മക നിര്‍ദേശങ്ങളും സംഗീതാവിഷ്കാരത്തിനുണ്ട്. ഹെവന്‍ ടു എര്‍ത്തിന്‍െറ അവസാനഘട്ട പരിശീലനം വെള്ളിയാഴ്ച നടന്നു. പരിശീലനം കാണാനായി രമേഷ് നാരായണന്‍ ഉള്‍പ്പെടെ പിന്നണി പ്രവര്‍ത്തകര്‍ എല്ലാവരും എത്തി. നൂറ്റിയിരുപതോളം കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് നൃത്തപരിപാടികളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ ഒരുക്കിയിട്ടുള്ളത്. പാലക്കാടിന്‍െറ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു. അവാര്‍ഡ് ദാന നിശക്കായി താരങ്ങള്‍ പലരും എത്തിക്കഴിഞ്ഞു. അവരെല്ലാം അവസാനഘട്ട പരിശീലനത്തിലാണ്. അവാര്‍ഡ് ജേതാക്കള്‍ക്ക് പുറമെ തെന്നിന്ത്യയിലെ ചലച്ചിത്രമേഖലയിലെ പ്രമുഖരും അവാര്‍ഡ് ദാന നിശക്കായി എത്തുമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.