‘മരിച്ച’തിനാല്‍ വോട്ടില്ളെന്ന്; ഞെട്ടിത്തരിച്ച് ലക്ഷ്മിയമ്മാള്‍

പെരുമാട്ടി: പ്ളാച്ചിമട സ്വദേശി പരേതനായ സ്വാമിനാഥ വൈദ്യരുടെ ഭാര്യ ലക്ഷ്മിയമ്മാള്‍ (86) വോട്ട് ചെയ്യാന്‍ ബൂത്തിലത്തെിയപ്പോള്‍ ഞെട്ടി. വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ 292ല്‍ ഉള്‍പ്പെടുന്ന ലക്ഷ്മിയമ്മാള്‍ മരിച്ചെന്നാണ് വില്ളേജ് അധികൃതര്‍ രേഖപ്പെടുത്തിയിരുന്നത്. വോട്ട് ചെയ്യാനാവില്ളെന്ന നിലപാടിലായിരുന്നു പോളിങ് ഓഫിസര്‍. പോളിങ് ഏജന്‍റുമാര്‍ ഇടപെട്ട് ബൂത്ത് ലെവല്‍ ഓഫിസറുമായി ബന്ധപ്പെട്ടു. രേഖ പരിശോധിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പിണഞ്ഞതാണെന്ന് വ്യക്തമായി. മരിച്ചുപോയ മറ്റൊരു ലക്ഷ്മിയമ്മാളിന്‍െറ പേരിന്‍െറ ക്രമനമ്പര്‍ മാറ്റിയിട്ടതാണ് മരിക്കാത്ത ലക്ഷ്മിയമ്മാളെ മരിച്ചതായി രേഖപ്പെടുത്താന്‍ കാരണമായത്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ലക്ഷ്മിയമ്മാളെ ബന്ധുക്കള്‍ ഓട്ടോയിലാണ് വോട്ട് ചെയ്യാന്‍ എത്തിച്ചത്. അവരെ രണ്ടുപേര്‍ എടുത്തുകൊണ്ടാണ് ബൂത്തിലേക്ക് കൊണ്ടുപോയത്. അര മണിക്കൂറിന് ശേഷം ലക്ഷ്മിയമ്മാള്‍ വോട്ട് രേഖപ്പെടുത്തി മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.