കടപ്പാറ: ആദിവാസികള്‍ക്ക് 60 സെന്‍റ് വീതം നല്‍കും

വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാന്‍ നടപടി തുടങ്ങി. ഓരോ കുടുംബങ്ങള്‍ക്കും 60 സെന്‍റ് വീതം ഭൂമി നല്‍കും. ഇതില്‍ 10 സെന്‍റ് വീട് വെക്കാനും 50 സെന്‍റ് കൃഷിക്കുമാണ് അനുവദിക്കുക. കൃഷിഭൂമിയും വീട് വെക്കുന്നതിനുള്ള സ്ഥലവും വെവ്വേറെ ഇടങ്ങളിലായിരിക്കും. മൊത്തം 14.67 ഏക്കര്‍ വനഭൂമിയാണ് വിതരണത്തിന് ലഭ്യമായത്. 60 സെന്‍റ് സ്ഥലത്ത് കമ്യൂണിറ്റി സെന്‍ററും ഓഫിസും നിര്‍മിക്കും.10 സെന്‍റ് ഹെല്‍ത്ത് സെന്‍ററിനും അങ്കണവാടിക്കും 25 സെന്‍റ് ശ്മശാനത്തിനും നീക്കിവെക്കും. അമ്പലം പണിയാന്‍ 10 സെന്‍റും കുടിവെള്ള സംഭരണത്തിനും മറ്റും 10 സെന്‍റുമായാണ് അനുവദിക്കുക. ബാക്കിവരുന്ന 32 സെന്‍റ് ഭൂമി വഴിക്കും മറ്റ് പൊതു ആവശ്യത്തിനുമായി ഉപയോഗിക്കും. ജനുവരി 15നാണ് മൂര്‍ത്തിക്കുന്ന് കോളനിയിലെ 22 ആദിവാസി കുടുംബങ്ങള്‍ വനഭൂമി കൈയേറി സമരം ആരംഭിച്ചത്. ജില്ലാ സര്‍വേ സുപ്രണ്ട് എസ്. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലാണ് 14.67 ഏക്കര്‍ ഭൂമിക്ക് രൂപരേഖ തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.