ഒറ്റപ്പാലം: നഗരസഭയിലെ സാക്ഷരതാ പ്രേരക്മാരുടെ നാലു വര്‍ഷത്തെ ഓണറേറിയം കുടിശ്ശികയായി തുടരുന്നതിനെതിരെ പ്രതിപക്ഷം. കേസ് നിലനില്‍ക്കുന്നതിനാല്‍ വിധിക്കുമുമ്പ് ഒരു തീരുമാനമെടുക്കാനാവില്ളെന്ന് ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി പ്രഖ്യാപിച്ചതോടെ കൗണ്‍സില്‍ യോഗം ബഹളമയമായി. ഇതോടെ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ചെയര്‍മാന്‍ ചേംബറില്‍നിന്നിറങ്ങിപ്പോയി. കഴിഞ്ഞകാല കൗണ്‍സിലുകളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടാത്തത് വിവാദമായിരുന്നു. 14ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലെ ആദ്യ അജണ്ട പ്രേരക്മാരുടെ ഓണറേറിയം സംബന്ധിച്ചതാകണമെന്നും ഇതില്‍ തീരുമാനമെടുത്ത ശേഷം ഇതര അജണ്ടകള്‍ ചര്‍ച്ചക്കെടുത്താല്‍ മതിയെന്നും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി, സി.പി.എം വിമതര്‍, ഏക സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ വാദിച്ചു. ആദ്യ അജണ്ടയായി വിഷയം അവതരിപ്പിച്ചപ്പോഴും ഓണറേറിയം അനുവദിക്കണമെന്ന വാദത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി. ഇതോടെ വാദപ്രതിവാദം ഉച്ചസ്ഥായിയിലായി. ഇതേതുടര്‍ന്നാണ് ഹൈകോടതിയില്‍ ഇതുസംബന്ധിച്ച കഴിഞ്ഞ ഭരണസമിതി കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന കാര്യം ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചത്. കേസ് മറച്ചുവെച്ചതിനെച്ചൊല്ലിയായി പിന്നീട് തര്‍ക്കം. കോടതിയിലെ കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുക്കണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യവും ചെയര്‍മാന്‍ തള്ളിയതോടെ ഇക്കാര്യം വോട്ടിനിടണമെന്ന വാദവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 36 വാര്‍ഡുകളുള്ള നഗരസഭയില്‍ കേവല ഭൂരിപക്ഷം ആര്‍ക്കുമില്ല. സി.പി.എം-14, യു.ഡി.എഫ്-എട്ട്, ബി.ജെ.പി-ഏഴ്, സി.പി.എം വിമതര്‍-അഞ്ച്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 15 അംഗ സി.പി.എം കൗണ്‍സിലര്‍മാരില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കെ, വോട്ടിനിടുന്നതിലെ അപകടം മുന്‍കൂട്ടി കണ്ടാണ് യോഗം അവസാനിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യവുമായി പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തി.ഒരാള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കെ, വോട്ടിനിടുന്നതിലെ അപകടം മുന്‍കൂട്ടി കണ്ടാണ് യോഗം അവസാനിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യവുമായി പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.