കുഴല്‍മന്ദം: കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. പ്രീതിയുടെ വീട്ടില്‍നിന്ന് ചെന്താമരാക്ഷന്‍ മോഷ്ടിച്ച 15 പവന്‍ സ്വര്‍ണാഭരണം ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്ളാസ്റ്റിക് ചാക്ക് കൊണ്ടുവന്നത് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്‍െറ തെളിവാണ്. കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷമാണ് ആഭരണങ്ങള്‍ കൈക്കലാക്കിയത്. മൃതദേഹം ഇയാള്‍ കൊണ്ടുവന്ന പ്ളാസ്റ്റിക് ചാക്കിലാക്കി. ശേഷം സ്കൂട്ടറിന്‍െറ മുന്‍വശത്ത് വെച്ച് സമീപത്തെ പാറമടയില്‍ കൊണ്ടുപോയെങ്കിലും ആളുകളെ കണ്ടതിനാല്‍ പൊള്ളാച്ചി ആനമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടുത്തെ പൊതു മാലിന്യ കൂമ്പാരത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ച് തിരികെ വന്നു. തൊട്ടടുത്ത ദിവസം പ്രീതിയുടെ വളകള്‍ തേങ്കുറുശ്ശിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഈ സ്ഥാപനത്തിലേക്കുള്ള ചെന്താമരാക്ഷന്‍െറ സംഭാഷണവും മൃതദേഹം കൊണ്ടുപോയി തിരികെ വരുന്ന സമയത്ത് മീനാക്ഷിപുരം അതിര്‍ത്തി ചെക്പോസ്റ്റിലെ സി.സി.ടി.വി കാമറയിലെ രംഗങ്ങളുമാണ് അന്വേഷണ സംഘത്തിന് കച്ചിത്തുരുമ്പായത്. പ്രീതിയുടെ വീട്ടിലെ അലമാരയില്‍നിന്ന് എടുത്ത ആഭരണങ്ങള്‍ ചെന്താമരാക്ഷന്‍െറ വീട്ടിലെ കുളിമുറിയിലെ പൈപ്പിന് സമീപത്ത്നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തലയില്‍ വെക്കുന്ന രണ്ട് ചെയിന്‍ (മാട്ടി) ഒരു വള, എട്ട് സെറ്റ് കമ്മല്‍, താലി, താലിച്ചെയിന്‍, ലോക്കറ്റ് എന്നിവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതിയെ ചെന്താമരാക്ഷന്‍െറ വീട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം പ്രീതിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവരും. നാട്ടുകാരുടെ പ്രതിഷേധത്തെ ഭയന്നാണ് തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പ്രീതിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവുചെയ്തത് പൊലീസ് നിര്‍ദേശപ്രകാരമാണ്. കൂട്ടത്തില്‍ ഒരുവനായി ചെന്താമരാക്ഷന്‍; അമ്പരപ്പ് മാറാതെ ചേങ്ങോട് കുഴല്‍മന്ദം: പ്രീതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി പൊള്ളാച്ചി വളന്തായ്മരത്തിന് സമീപം മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനും അന്വേഷണ ഉദ്യോഗസ്ഥന്മാരുമായി വിവരങ്ങള്‍ നല്‍കാനും ചെന്താമരാക്ഷന്‍ സജീവമായിരുന്നു. ശിവരാമന്‍െറ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചെന്താമരാക്ഷന്‍ കേസ് വഴിതിരിച്ചുവിടാനായി തെറ്റായ വിവരം പ്രചരിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. ഇത്തരം തെറ്റായ വിവരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന ഉണ്ടാക്കിയിരുന്നു. അതേസമയം, പ്രീതിയുടെ തിരോധാനത്തിന്‍െറ 14ാം ദിവസം സംഭവം കൊലപാതകമാണെന്നറിഞ്ഞ അമ്പരിപ്പിലാണ് ചേങ്ങോട് പ്രദേശം. രണ്ടാഴ്ചയോളം ഏറെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു ഗ്രാമവാസികള്‍. അന്വേഷണത്തിന്‍െറ ഭാഗമായി പരിസരവാസികളെ നിരന്തരം വിവര ശേഖരണത്തിന് വിധേയമാക്കി. ചെന്താമരാക്ഷന്‍െറ അമ്മാവന്‍ പഴനിമലയുടെ മകളാണ് പ്രീതി. ചെന്താമരാക്ഷനും പ്രീതിയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന ചെന്താമരാക്ഷന്‍ ആറ് മാസം മുമ്പാണ് നാട്ടിലത്തെിയത്. പ്രീതിയുടെ വീട്ടില്‍ ഇടക്കിടെ ഇയാള്‍ വരാറുണ്ടായിരുന്നു. പ്രീതിയുടെ വീടും ചെന്താമരാക്ഷന്‍െറ വീടും തമ്മിലുള്ള ദൂരം മൂന്ന് കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.