വികസനം കാത്ത് ആലത്തൂര്‍ സര്‍ക്കാര്‍ ആശുപത്രി

ആലത്തൂര്‍: സാധാരണക്കാരുടെ ആശ്രയമായ ആലത്തൂര്‍ താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കണമെന്നാവശ്യം ശക്തമായി. 1905ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോറണേഷന്‍ ഡിസ്പെന്‍സറിയായി ആരംഭിച്ചതാണ് 111 വര്‍ഷം പിന്നിട്ട ഇപ്പോഴത്തെ താലൂക്കാശുപത്രി. തുടക്കത്തില്‍ ഒരു ഡോക്ടറും പരിചാരകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 50 വര്‍ഷത്തിന് ശേഷമാണ് പ്രസവ വിഭാഗം വന്നത്. അന്ന് മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്നു ആലത്തൂര്‍. മെഡിക്കല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, ടി.ബി, എസ്ടി, പേ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്. ആര്‍.സി.എച്ച് കെട്ടിടം, പി.പി. യൂനിറ്റും അഡ്മിനിസ്ട്രേഷന്‍ ബ്ളോക്, കുട്ടികളുടെ പുതിയ വാര്‍ഡ്, അത്യാഹിത വിഭാഗം കെട്ടിടം, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എല്ലാ വാര്‍ഡുകളിലും വിഭാഗങ്ങളിലുമായി 154 കിടക്കകളാണ് ആശുപത്രിയിലുള്ളത്. അത് 300 കിടക്കകളാക്കി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്നതാണ് ആവശ്യം. ഇതിന് അനുസൃതമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടി വരും. സൗകര്യപ്രദമായ കെട്ടിടങ്ങളും നൂറിലധികം ജീവനക്കാരെയും നിയമിക്കണമെന്നതുകൊണ്ട് തന്നെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്കുള്ള ദൂരം ഏറെ അകലെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.