ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാണുന്ന ബൈപാസ് റോഡ് നിര്‍മാണത്തിന്‍െറ മുന്നോടിയായി സബ് കലക്ടര്‍ പി.ബി. നൂഹിന്‍െറ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്ന് വടക്കേപ്പാത പാലാട്ട് റോഡ്സെന്‍ ഗുപ്ത റോഡ് മാര്‍ഗം നഗരത്തിനപ്പുറം സംസ്ഥാന പാതയില്‍ പ്രവേശിക്കുന്ന പദ്ധതി പ്രദേശമാണ് സംഘം പരിശോധിച്ചത്. റവന്യൂ, പി.ഡബ്ള്യു.ഡി, ടൗണ്‍ പ്ളാനിങ് വിഭാഗങ്ങള്‍ക്ക് പുറമെ നെഹ്റു കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്ഥലത്തത്തെിയിരുന്നു. മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന മുറക്ക് സര്‍വേ നടപടി പൂര്‍ത്തിയാക്കി എസ്റ്റിമേറ്റും സമര്‍പ്പിക്കും. ബൈപാസ് നിര്‍മാണത്തിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കും. ബൈപാസ് കടന്നുപോകുന്ന കാക്കത്തോട് ഭാഗത്ത് പാലം പണിയും. പുതിയ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ 15 കോടി രൂപയാണ് ബൈപാസിന് നീക്കിവെച്ചിട്ടുള്ളത്. തഹസില്‍ദാര്‍ വി.എം. കൃഷ്ണദേവന്‍, ജില്ലാ ടൗണ്‍ പ്ളാനിങ് ഓഫിസര്‍ ഗോപകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയഭാസ്കര്‍, പി.ഡബ്ള്യു.ഡി എന്‍ജിനീയര്‍ ശിവരാമന്‍, ഡോ. ദീപ, ഡോ. കെ.എസ്. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.