കുഴല്‍മന്ദം: കിണാശ്ശേരി ആനപ്പുറക്കാട് വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ രണ്ട് യുവാക്കളെയും രണ്ട് യുവതികളെയും പാലക്കാട് ടൗണ്‍ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍നിന്ന് 23,000 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശി സേതുമാധവന്‍ (40), വര്‍ക്കല സ്വദേശി സുബൈര്‍ (43) എന്നിവരെയും തിരുവനന്തപുരം, പത്തനംതിട്ട സ്വദേശിനികളായ യുവതികളെയുമാണ് പിടികൂടിയത്. രണ്ടു മാസമായി ഇവര്‍ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുബൈര്‍ ഇടനിലക്കാരനാണ്. സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടാനായില്ല. ടൗണ്‍ സൗത് സി.ഐ പ്രമോദ്, സി.പി.ഒ രാജീവ്, സതീഷ്, വനിത സി.പി.ഒ ഷീല എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പുതുശ്ശേരി മരുതറോഡില്‍ കെട്ടിടം വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. മരുതറോഡ് പെട്രോള്‍ ബങ്കിന് സമീപമുള്ള വീട് വാടകക്കെടുത്ത് ഒരു മാസമായി പ്രവര്‍ത്തിച്ചുവന്ന അനാശാസ്യ സംഘമാണ് കസബ പൊലീസിന്‍െറ വലയിലായത്. മണ്ണാര്‍ക്കാട് സ്വദേശി മുരളീകൃഷ്ണന്‍ (52), സിജ (38), വടവന്നൂര്‍ സ്വദേശി അനൂപ് (48), വടക്കഞ്ചേരി സ്വദേശിനി സുനിത (30), ഒലവക്കോട് സ്വദേശിനി ലതിക (55) എന്നിവരെയാണ് പിടികൂടിയത്. 11,000 രൂപക്കാണ് കെട്ടിടം വാടകക്കെടുത്തിരുന്നത്. ആവശ്യക്കാര്‍ക്ക് മദ്യം, ഭക്ഷണം എന്നിവയടക്കം ഒരുക്കിയാണ് അനാശാസ്യം നടന്നിരുന്നത്. ദിനംപ്രതി അപരിചിതരായ ആളുകള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പൊലീസിന്‍െറ രഹസ്യ നിരീക്ഷണത്തിലായിരുന്നു കെട്ടിടം. ഇവിടെ നിന്ന് 30,000 രൂപ, ആറ് മൊബൈല്‍ ഫോണ്‍, വിദേശ മദ്യം, ഗര്‍ഭനിരോധ ഉറകള്‍ എന്നിവ കണ്ടെടുത്തു. ഒന്നോ, രണ്ടോ മാസം മാത്രമാണ് സംഘം ഓരോ പ്രദേശത്തും താമസിച്ചിരുന്നത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സി.ഐ എം.എം. ഷാജിയും സംഘവുമാണ് അനാശാസ്യ സംഘത്തെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.