തെരഞ്ഞെടുപ്പ് ചെലവ്: പരിശോധന ശക്തമാക്കി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് ആരംഭിച്ചതോടെ ജില്ലയിലെ അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ പ്രവര്‍ത്തനം ശക്തമാക്കി. ഇതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ രേഖകള്‍ ശേഖരിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും ഇതു സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുമായാണ് അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരെ നിയമിച്ചത്. കേന്ദ്രസര്‍ക്കാര്‍ സര്‍വിസിലെ ബി ഗ്രേഡ് ജീവനക്കാരെയാണ് അസിസ്റ്റന്‍റ് ഒബ്സര്‍വര്‍മാരായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ചിട്ടുള്ള എക്സ്പെന്‍റിച്ചര്‍ ഒബ്സര്‍വര്‍മാരുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നത്. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതികളുള്ളവര്‍ക്ക് അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെയും പേരും ഫോണും ക്രമത്തില്‍ ചുവടെ തൃത്താല: രാംദാസ് പി.ആര്‍- 9745506763. പട്ടാമ്പി: പര്‍വീന്ദര്‍ സിങ്- 8129554256. ഷൊര്‍ണൂര്‍: ഇ. മുരളീധരന്‍ - 9496349655. ഒറ്റപ്പാലം: എന്‍. സതീഷ്കുമാര്‍- 9443473778. കോങ്ങാട്: മനോജ്കുമാര്‍ യാദര്‍- 9447558403. മണ്ണാര്‍ക്കാട്: വിക്രമാദിത്യ കുമാര്‍- 8089667190. മലമ്പുഴ: എ. മധുസൂദനന്‍- 8289915054. പാലക്കാട്: അഭിഷേക് പോള്‍- 9446516505. തരൂര്‍: ജോഗേന്ദ്രസിങ്- 8281979021. ചിറ്റൂര്‍: ജെ. ജോസഫ്-9447558403. നെന്മാറ: വി. മുരളീധരന്‍-9447392241. ആലത്തൂര്‍: നിഖില്‍ മോഹന്‍-9048303670.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.