ഒലവക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടം വളവ് സ്ഥിരം അപകട മേഖലയാവുന്നു. കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് അപകടങ്ങള്‍ക്ക് കാരണം. സമീപത്തെ ശ്രദ്ധതിരിക്കുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അപകടത്തിന് ആക്കം കൂട്ടുന്നു. അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ആരുംതന്നെ കേട്ടഭാവമില്ളെന്ന് നാട്ടുകാര്‍ പറയുന്നു. വളവ് നിവര്‍ത്തി അപകടം ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപതിലധികം ഗ്യാസ് ടാങ്കറുകള്‍ ഒരേ സ്ഥലത്ത് മറിഞ്ഞുവീണ പ്രദേശമാണിത്. നേരിയ വ്യത്യാസത്തിലാണ് വന്‍ അത്യാഹിതം ഒഴിവാകുന്നത്. ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ മറിയുന്നത് പതിവാണ്. അപകടങ്ങള്‍ക്ക് ഇരയായവരില്‍ ഏറിയപങ്കും കാല്‍നടക്കാരാണ്. ഗ്യാസ് ടാങ്കര്‍ അപകടം പതിവായതിനാല്‍ പരിസരവാസികള്‍ ആശങ്കയിലാണ്. ഏതാനും ദിവസം മുമ്പ് സ്വകാര്യ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകട വളവ് നിവര്‍ത്താന്‍ നടപടിയുണ്ടായില്ളെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെ പ്രതിഷേധവുമായി നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.