മണ്ണാര്‍ക്കാട്: മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ എങ്ങുമത്തെിയില്ളെന്ന പരാതി ഉയരുന്നു. കൂടിയാലോചനകള്‍ പ്രഹസനമാവുന്നതായും ആക്ഷേപമുണ്ട്. വേനല്‍ കടുത്തതോടെ രണ്ട് പുഴകള്‍ അതിരിടുന്ന മണ്ണാര്‍ക്കാട് നഗരസഭയുള്‍പ്പെടെയുള്ള മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനല്‍ കനക്കുന്നതിനുമുമ്പുതന്നെ കുടിവെള്ള വിതരണം ആരംഭിക്കുന്നതിനുള്ള കൂടിയാലോചനകള്‍ സജീവമായിരുന്നുവെങ്കിലും നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ജലക്ഷാമം രൂക്ഷമായ മേഖലകള്‍ സംബന്ധിച്ച് വിവിധ വില്ളേജുകള്‍ കേന്ദ്രീകരിച്ച് പഠനം നടത്തി ബന്ധപ്പെട്ട വില്ളേജ് ഓഫിസര്‍മാര്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികളായിട്ടില്ല. കുടിവെള്ള വിതരണം ചെയ്യുന്നതിന് ടാങ്കറുകളുടെ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ളെന്നാണ് സൂചന. വേനലിന്‍െറ കാഠിന്യമേറെയുള്ള മേടമാസം പകുതിയായിട്ടും ജനങ്ങളുടെ ദുരിതമകറ്റാന്‍ അധികൃതരുടെ ഭാഗത്തുനിന്നും പരിഹാര നടപടികളൊന്നുമില്ലാത്തത് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പല പ്രദേശങ്ങളിലും വീടുകളിലേക്ക് ലിറ്ററിന് 30 പൈസവരെ കൊടുത്താണ് പലരും വെള്ളം വാങ്ങുന്നത്. കഴിഞ്ഞ ദിവസം വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വില്ളേജുകളില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ യഥാസമയം പരിശോധിച്ച് പരിഹാരം കാണാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. തെരഞ്ഞെടുപ്പ് തിരക്കായതോടെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട റവന്യൂ വകുപ്പിന്‍െറ ഭാഗത്തു നിന്നുണ്ടായ അലംഭാവമാണ് ജനങ്ങള്‍ ദുരിതത്തിലാവാന്‍ കാരണമെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ജനകീയ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.