വടക്കഞ്ചേരി: ദേശീയപാതക്കരികിലെ ബിവറേജ് മദ്യഷോപ്പില്‍ മോഷണം. 65,000 രൂപയുടെ 200 വിദേശ മദ്യകുപ്പികളാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ഷട്ടറിന്‍െറ പൂട്ട് ഇടുന്ന ഭാഗം തകര്‍ത്താണ് അകത്ത് കയറി മോഷണം നടത്തിയത്. 4000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും കളവുപോയി. ശനിയാഴ്ച രാവിലെ 9.30ഓടെ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ദേശീയപാത തങ്കം ജങ്ഷനും കാരയങ്കാടിന് ഇടക്കുള്ള കെട്ടിടത്തിലെ ഒന്നാംനിലയിലും ഗ്രൗണ്ട് ഫ്ളോറിലുമാണ് ബിവറേജ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. ഇതില്‍ താഴത്തെ നിലയിലുള്ള ഷട്ടര്‍ തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇവിടെ ഇത്തരത്തിലുള്ള മോഷണം നടന്നിട്ടില്ളെന്ന് മദ്യഷോപ്പിലെ ജീവനക്കാര്‍ പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് മുമ്പ് മോഷണ ശ്രമം നടന്നിരുന്നു. നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സി.ഐ എസ്.പി. സുധീരന്‍, എസ്.ഐ ആര്‍. സുജിത് കുമാര്‍, വിരല്‍ അടയാള വിദഗ്ധര്‍, പാലക്കാട് സയന്‍റിഫിക് അസിസ്റ്റന്‍റ് കെ.ആര്‍. നിഷ, സെയ്ത് മുഹമ്മദ് തുടങ്ങിയവര്‍ സംഭവസ്ഥലത്തത്തെി പരിശോധിച്ച് തെളിവെടുത്തു. പാലക്കാട് വെയര്‍ ഹൗസിലെ ഓഡിറ്റിങ് വിഭാഗത്തിലെ വി. പ്രമോദ്, എസ്. നവനീത് എന്നിവരാണ് മോഷണ പോയത് തിട്ടപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.