പത്തിരിപ്പാല: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത കുഴിച്ച് കേബ്ള്‍ ചാലെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ഒറ്റപ്പാലം മുതല്‍ പാലക്കാട് വരെയുള്ള സംസ്ഥാന പാതയിലാണ് സ്വകാര്യ നെറ്റ്വര്‍ക് കമ്പനിയുടെ നേതൃത്വത്തില്‍ പാത തകര്‍ത്ത് കേബ്ള്‍ ചാലെടുക്കുന്നത്. പല ഭാഗത്തും പാത കീറിമുറിച്ചാണ് കേബ്ളിടാനായി കുഴിയെടുക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ മണ്ണിട്ട് മൂടി തൊഴിലാളികള്‍ സ്ഥലം വിടുകയാണ് പതിവ്. ലക്കിടി, പത്തിരിപ്പാല, മങ്കര, മാങ്കുറുശ്ശി, തേനൂര്‍ എന്നിവിടങ്ങളില്‍ പാത വെട്ടിമുറിച്ചിട്ടുണ്ട്. പലയിടത്തും നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞതോടെ കോണ്‍ക്രീറ്റ് നിക്ഷേപിച്ച് കുഴി മൂടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ തേനൂരില്‍ സംസ്ഥാനപാതയില്‍ കുഴിയെടുക്കാനുള്ള ശ്രമം കണ്ടതോടെ നാട്ടുകാര്‍ സ്ഥലത്തത്തെി തടഞ്ഞു. തേനൂരില്‍ ഒരു മീറ്റര്‍ വീതിയിലാണ് പാത വെട്ടിപ്പൊളിച്ചത്. കുഴി മൂടാന്‍ ഉടന്‍ നടപടിയെടുത്തില്ളെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. ഒ.കെ. ഗംഗാധരന്‍, ഒ.കെ. വിനോദ്, പ്രകാശന്‍, ശശി, ഭരതന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.