വാണിയമ്പാറ: പീച്ചി വനം റേഞ്ചില്‍പെട്ട ഒളകര ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദിവാസികള്‍ തടഞ്ഞുവെച്ചു. ആദിവാസി കോളനിയിലെ 46 കുടുംബങ്ങളിലെ അംഗങ്ങളും വിവിധ ജില്ലകളില്‍നിന്നുള്ള പട്ടികവര്‍ഗ മഹാസഭ നേതാക്കളും ചേര്‍ന്നാണ് തടഞ്ഞുവെച്ചത്. കോളനിയിലെ കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പട്ടികവര്‍ഗ മഹാസഭ സാംസ്ഥാന പ്രസിഡന്‍റ് എം.എ. കുട്ടന്‍െറ നേതൃത്വത്തില്‍ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ എത്തിയത്. ബീറ്റ് ഫോറസ്റ്റര്‍ ബി. ജയപ്രസാദിനെയും ഗാര്‍ഡ് ജയനെയുമാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ കുത്തിയിരുന്നതോടെ രണ്ടു പേര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാതായി. മൂന്നു വര്‍ഷം മുമ്പ് ഒളകരയിലെ ആദിവാസികള്‍ ഭൂമി ആവശ്യപ്പെട്ട് കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. അന്ന് തൃശൂര്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. തൃശൂര്‍ തഹസിദാര്‍ ശിവകുമാര്‍ ഉണ്ണിത്താന്‍, ഡി.എഫ്.ഒ വിജു വര്‍ഗീസ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ശ്രീരേഖ, ഒല്ലൂര്‍ സി.ഐ ഉമേഷ്, പീച്ചി എസ്.ഐ ഇ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നു. വൈകിയും സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.