പാലക്കാട്: കൂറ്റനാട് പെരുമ്പിലാവ് റോയല്‍ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ വിദ്യാര്‍ഥിയും കൂറ്റനാട് കരിമ്പ തടത്തിപറമ്പില്‍ ഹംസയുടെ മകനുമായ ഷഹീന്‍ (21) കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ലോക്കല്‍ പൊലീസും ഐ.ജിയുടെ നേതൃത്വത്തലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിക്കാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞദിവസം ഷഹീന്‍െറ കൂറ്റനാട്ടിലെ വീട്ടിലത്തെി ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തി. പെരുമ്പിലാവിലെ കോളജ് അധികൃതരെയും ഹോസ്റ്റലിലത്തെി സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 21നായിരുന്നു സംഭവം. അന്ന് വൈകീട്ട് ഏഴോടെ ഹോസ്റ്റലിലത്തെിയ പൊലീസ് സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് കണ്ട് കൂട്ടുകാരോടൊപ്പം ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഷഹീന്‍ രാത്രി തൊട്ടടുത്തുള്ള കിണറ്റില്‍ വീഴുകയായിരുന്നുവത്രെ. രാത്രി പതിനൊന്നോടെ കൂട്ടുകാരാണ് കിണറ്റില്‍ ഷഹീന്‍ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരം അറിയിച്ചിട്ടും രാത്രി സ്ഥലത്ത് എത്തി പരിശോധിക്കാന്‍ തയാറായില്ല. പുറത്തെടുത്ത മൃതദേഹം വീട്ടുകാരെ അറിയിക്കാതെ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയത് വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സ്ഥലം എസ്.ഐ നൗഷാദിനെ ചാലക്കുടിയിലേക്ക് മാറ്റിയെങ്കിലും സംഭവത്തിന്‍െറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് തയാറായില്ല. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.