ഷൊര്‍ണൂര്‍: നഗരഭരണം ഏതു വശത്തേക്കാണ് ചായുക എന്നത് ഒരുപക്ഷേ, തീരുമാനിക്കുന്നത് ആറ് മുതല്‍ 15 വരെയുള്ള പത്ത് വാര്‍ഡുകളിലേക്കുള്ള മത്സരമാകും. നിലവിലെ കൗണ്‍സിലില്‍ ആറ്, എട്ട്, ഒമ്പത്, 10, 12, 13 വാര്‍ഡുകളില്‍ ഇടത് പ്രതിനിധികളാണുള്ളത്. 11, 14, 15 വാര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുമ്പോള്‍ ഏഴാം വാര്‍ഡ് ബി.ജെ.പിയുടെ കൈവശമാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ പ്രതീക്ഷയുള്ള മേഖലയിലെയാണ് ഈ പത്ത് വാര്‍ഡുകള്‍. 9, 10, 11, 12, 15 വാര്‍ഡുകളിലെ വിജയത്തെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ഏറെ ആത്മവിശ്വാസം പ്രകടിപ്പികുമ്പോള്‍ 6, 7, 8 വാര്‍ഡുകളില്‍ വിജയം സുനിശ്ചിതമെന്നാണ് ബി.ജെ.പി പക്ഷം. പത്ത് വാര്‍ഡുകളിലും ജയം ഉറപ്പാണെന്ന നിലപാടാണ് സി.പി.എമ്മിന്. നഗരസഭയില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ഇടമൊരുക്കിയ 2005ലെ വിജയി വി.എം. ഉണ്ണികൃഷ്ണന്‍ ആറാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ്. ഏഴില്‍ എ. ഗോപകുമാറും എട്ടില്‍ എന്‍. മനോജുമാണ് സ്ഥാനാര്‍ഥികള്‍. ഏഴാം വാര്‍ഡ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. എട്ടാം വാര്‍ഡില്‍ വിജയക്കൊടി പാറിക്കുമെന്നും അവര്‍ തറപ്പിച്ചു പറയുന്നു. പട്ടികജാതി പുരുഷന് സംവരണം ചെയ്ത ആറാം വാര്‍ഡില്‍ എം.എന്‍. കൃഷ്ണദാസാണ് സി.പി.എം സ്ഥാനാര്‍ഥി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് ഇവിടെ മത്സരം. ഏഴാം വാര്‍ഡില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗവും സാമൂഹിക-സാംസ്കാരിക-സാന്ത്വന പരിചരണ മേഖലകളില്‍ ശ്രദ്ധേയനായ ടി.പി. രാജീവാണ് സി.പി.എം സ്ഥാനാര്‍ഥി. ത്രികോണ മത്സരത്തിന്‍െറ കാഠിന്യമുള്ള ഇവിടെ ശിവദാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എട്ടാം വാര്‍ഡില്‍ കാറ്ററിങ്, ട്രാവല്‍സ് മേഖലയിലെ പിഷാരടീസ് സുനുവാണ് സി.പി.എം സ്ഥാനാര്‍ഥി. സി.പി.എം വിമതന്‍ മത്സരിച്ചപ്പോഴും ഇരുനൂറോളം വോട്ടിന് സി.പി.എം ജയിച്ച വാര്‍ഡാണിത്. എന്‍. മനോജാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എമ്മിലെ പി. രജിത റെയില്‍വേയില്‍ ജോലി ലഭിച്ചപ്പോള്‍ രാജിവെച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും സി.പി.എമ്മാണ് ജയിച്ചത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ളതാണെങ്കിലും അവര്‍ക്ക് ഏറെക്കാലമായി ബാലികേറാമലയായ വാര്‍ഡാണ് ചരിത്ര പ്രസിദ്ധമായ കവളപ്പാറ കൊട്ടാരം നിലകൊള്ളുന്ന ഒമ്പതാം വാര്‍ഡ്. കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നുള്ള ഒ.പി. ബാലകൃഷ്ണന്‍ ഇവിടെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നു. ബാലകൃഷ്ണന്‍െറ സഹോദരനും ആദ്യം സി.പി.എമ്മകാരനും പിന്നീട് വിമതനുമായ ഒ.പി. ഗോവിന്ദന്‍കുട്ടി പ്രതിനിധാനം ചെയ്തിരുന്ന വാര്‍ഡുമാണിത്. പട്ടികജാതി പുരുഷന് സംവരണം ചെയ്തിരിക്കുന്ന 10ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ 24കാരനായ സജിത്കുമാറും സി.പി.എമ്മിലെ കെ. മണികണ്ഠനും തമ്മിലാണ് മത്സരം. പതിനൊന്നാം വാര്‍ഡില്‍ നിലവിലെ പ്രതിനിധി കോണ്‍ഗ്രസിലെ ടി. സീനയാണ്. കോണ്‍ഗ്രസ്-ജെ.വി.എസ് കൂട്ടുഭരണത്തില്‍ ആദ്യ രണ്ടര വര്‍ഷക്കാലം ഇവര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സനായിരുന്നു. ജനറല്‍ വാര്‍ഡായ ഇവിടെ കോണ്‍ഗ്രസിലെ സുനില്‍കുമാറും സി.പി.എമ്മിലെ അബ്ദുല്‍ റസാഖും തമ്മിലാണ് മത്സരം. സി.പി.എമ്മിന് ഉറച്ച വേരുകളുള്ള പന്ത്രണ്ടാം വാര്‍ഡായ ചുഡുവാലത്തൂരില്‍ ഇത്തവണ ഉശിരന്‍ പോരാട്ടമാണ് നടക്കുന്നത്. തൊട്ടടുത്ത വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലറായ കെ.എന്‍. അനില്‍കുമാറിനെ പത്ര ഏജന്‍റ് കൂടിയായ കോണ്‍ഗ്രസിലെ ടി.പി. സുധീറാണ് നേരിടുന്നത്. 13ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജീന ജെയ്സണും സി.പി.എമ്മിലെ കെ. ഷീബയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസിലെ സിറ്റിങ് കൗണ്‍സിലര്‍ ടി.കെ. ഹമീദിന്‍െറ വാര്‍ഡായ 14ല്‍ സി.പി.എമ്മിലെ പി. ദിവ്യവും കോണ്‍ഗ്രസിലെ വസന്തയും തമ്മിലാണ് പ്രധാന മത്സരം. സി.പി.എം കേന്ദ്രമായ ഈ വാര്‍ഡ് വിമത സ്ഥാനാര്‍ഥി കൂടി രംഗത്തത്തെിയപ്പോള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ്. 15ാം വാര്‍ഡില്‍ യു.ഡി.എഫിലെ പി.എ. റെജൂലയാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉള്ളതാണ് ഈ വാര്‍ഡ്. ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലാത്ത ഒരു വാര്‍ഡുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.