കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തില്‍ കച്ചമുറുക്കി മുന്നണികളുടെ പുറപ്പാട്. പ്രമുഖരും പരിചയ സമ്പന്നരും പുതുമുഖങ്ങളുമാണ് എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി നിര. നാല് തവണ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച കര്‍ഷക സംഘം അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് കൂടിയായ കെ. കോമളം, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്തംഗവുമായ കെ.എം. അബ്ദുസ്സമദ്, സി.പി.ഐ നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പി. ശിവദാസന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരി മാത്യുവിന്‍െറ ഭര്‍ത്താവ് ജിമ്മി മാത്യു, ഡി.വൈ.എഫ്.ഐ നേതാവ് കെ.പി. ഗിരീഷ്, സി.പി.ഐ പ്രാദേശിക നേതാവ് എം.എം. തങ്കച്ചന്‍ എന്നീ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്ന പ്രമുഖര്‍. ഏഴ്, 12, അഞ്ച്, ആറ്, രണ്ട് എന്നീ വാര്‍ഡുകളിലാണ് ഇവര്‍ ജനവിധി തേടുക. ഒന്ന്, മൂന്ന്, നാല്, എട്ട്, ഒമ്പത്, 10, 11, 13, 14, 15, 16 എന്നീ വാര്‍ഡുകളില്‍ റോസ്ലി ടീച്ചര്‍ റോസ്ലി സി.പി.ഐ, സുമലത പ്രിയ-സി.പി.എം, മണികണ്ഠന്‍ -സി.പി.എം, സലീന മേലേമഠം-സി.പി.എം, ജയ സി.പി.എം, പ്രീജ -സി.പി.എം, സല്‍മ എന്‍.സി.പി, ജയശ്രീ ടീച്ചര്‍ സി.പി.എം, ശ്രീജ സി.പി.ഐ, പി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍. സി.പി.എമ്മില്‍നിന്ന് രാജിവെച്ച് വലതു മുന്നണിയിലത്തെിയ പി.കെ. മുഹമ്മദലിക്കെതിരെ സി.പി.ഐയിലെ പി. ശിവദാസനാണ് കളിപറമ്പ് വാര്‍ഡില്‍ മത്സരിക്കുക. ഇവിടെ വാശിയേറിയ മത്സരത്തിനാണ് വേദി ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.