അലനല്ലൂര്‍: മാസങ്ങളായി പുകഞ്ഞ് കൊണ്ടിരുന്ന അലനല്ലൂര്‍ മുസ്ലിം ലീഗില്‍ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചതോടെയാണ് വിഭാഗീയത തിരിച്ചത്തെിയത്. കാര, കാട്ടുകുളം, വയങ്ങല്ലി, ഉണ്ണിയാല്‍ വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ഥികളെ അണിനിരത്തിയിട്ടുണ്ട്. കാട്ടുകുളം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. കാട്ടുകുളത്ത് ഫൈസല്‍ നാലകത്തും കാരയില്‍ ഉമ്മര്‍ ഖത്വാബുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളെന്ന് പറയുമ്പോഴും യു.ഡി.എഫിലെ ഒരുവിഭാഗം ഇത് അംഗീകരിക്കാതെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ അലനല്ലൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പാക്കത്ത് യൂസഫ് അടക്കം നാല് പേര്‍ കാര വാര്‍ഡില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുമ്പ് വിഭാഗീയതമൂലം യു.ഡി.എഫ് കുത്തകയായിരുന്ന അലനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പേ പ്രശ്നങ്ങള്‍ രൂക്ഷമായത് മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ഭരണം കൈപിടിയിലൊതുക്കാം എന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. ലീഗ് നേതൃത്വവും യു.ഡി.എഫും ഈ വിഷയങ്ങളില്‍ കൈകൊള്ളുന്ന സമീപനത്തില്‍ പ്രവര്‍ത്തകരില്‍ ഏറെ പേര്‍ക്കും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.