അലനല്ലൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തീകരിച്ചപ്പോള്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ 186 പത്രികകളാണ് മൂന്ന് ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും സ്ഥാനാര്‍ഥികളില്‍ ഏറെ പേരും അവസാന ദിവസമാണ് നാമ നിര്‍ദേശ പത്രിക നല്‍കിയത്. 23 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളും കൂടെ വന്നവരുമായി നല്ല തിരക്ക് രാവിലെ മുതല്‍ അനുഭവപ്പെട്ടു. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍ തിരക്ക് ക്രമീകരിച്ചിരുന്നു. ബുധനാഴ്ച പത്രികാ സമര്‍പ്പണത്തില്‍ പ്രമുഖരില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് മഠത്തൊടി റഹ്മത്തും ഉള്‍പ്പെടും. പടിക്കപ്പാടം വാര്‍ഡില്‍നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. ഇത്തവണ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കനത്ത പോരാട്ടമാണ് പഞ്ചായത്തില്‍ നടക്കുക. യു.ഡി.എഫില്‍ പ്രമുഖരായ നേതാക്കള്‍ മത്സര രംഗത്തില്ളെന്നത് തിരിച്ചടിയാവുമ്പോള്‍ പരിചയ സമ്പത്ത് കൈമുതലായുള്ള നേതാക്കള്‍ മത്സരിക്കുന്നത് ഇടത് പക്ഷത്തിന് നേട്ടമാവും. കാട്ടുകുളം, കാര വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ആരെന്നത് നേതൃത്വത്തിന് പോലും നിശ്ചയമില്ല. ഈ വാര്‍ഡുകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായാലേ മത്സരിക്കുന്നവരുടെ വ്യക്തമായ ചിത്രം തെളിയൂ. ചില വാര്‍ഡുകളുടെ ഭാവി നിശ്ചയിക്കാന്‍ നിര്‍ണായകമായ പാര്‍ട്ടികളായ ബി.ജെ.പി, വെല്‍ഫെയര്‍, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി, പി.ഡി.പി എന്നിവയുടെ പ്രതിനിധികളും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അലനല്ലൂരില്‍ ഏറ്റവും കൂടുതല്‍ സ്വതന്ത്രരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.