കോട്ടായിയില്‍ പുതുമുഖങ്ങളെ അണിനിരത്തി മുന്നണികള്‍

കോട്ടായി: കോട്ടായിയില്‍ പുതുമുഖങ്ങളെ രംഗത്തിറക്കി വാശിയേറിയ പോരാട്ടത്തിന് ഇടത്-വലത് മുന്നണികള്‍ അങ്കക്കളരിയില്‍. സി.പി.എം ഭരിക്കുന്ന കോട്ടായി പഞ്ചായത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം കൈവിടില്ളെന്ന വാശിയിലാണ് അവര്‍. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സി.പി.എമ്മില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റായ കെ.പി. രവീന്ദ്രനും അംഗമായിരുന്ന കുമാരിയുമാണ് പഴയ മുഖങ്ങള്‍. ബാക്കി 13 പേരും പുതുമുഖങ്ങളാണ്. കെ.പി. രവീന്ദ്രന്‍ പ്രതിനിധീകരിക്കുന്ന നാലാം വാര്‍ഡ് ഇത്തവണ പട്ടികജാതി വനിതാ സംവരണമായതിനാല്‍ രവീന്ദ്രനെ ആറാം വാര്‍ഡിലേക്ക് മാറ്റി. ഇത് പട്ടികജാതി സംവരണ വാര്‍ഡാണ്. കുമാരി ഏഴാം വാര്‍ഡിലാണ് മത്സരിക്കുന്നത്. യു.ഡി.എഫില്‍ മുസ്ലിം ലീഗ് ഇത്തവണ മത്സര രംഗത്തില്ല. കഴിഞ്ഞതവണ ഇവിടെ കോണ്‍ഗ്രസും ലീഗും വെവ്വേറെ മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് പട്ടികയില്‍ മുന്‍ അംഗമായ മൂന്നാം വാര്‍ഡിലെ ശ്രീദേവി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. ബാക്കിയുള്ളവര്‍ പുതുമുഖങ്ങളാണ്. ബി.ജെ.പിയും ശക്തമായ മത്സരത്തിന് രംഗത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും നാലിടത്ത് മത്സരിക്കുന്നുണ്ട്. കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ലളിത ബി. മേനോന്‍ ഇത്തവണ ബ്ളോക്കിലേക്കാണ് മത്സരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.