തച്ചനാട്ടുകര: പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് ലീഗിനെ അവഗണിച്ചെന്ന് ആരോപിച്ച് ലീഗില്‍നിന്നും പോഷക സംഘടനകളില്‍നിന്നും ഭാരവാഹികളുടെ കൂട്ടരാജി. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പാലത്തിങ്ങല്‍ അബൂബക്കര്‍, ഒറ്റപ്പാലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് കെ.പി.എം. സലിം, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മര്‍ ചോലശ്ശേരി, എം.എസ്.എഫ് ഒറ്റപ്പാലം മണ്ഡലം ട്രഷറര്‍ ടി. റിയാസ്, എം.എസ്.എഫ് ഭാരവാഹികളായ അമീന്‍ റാഷിദ്, ഷഫീക്ക് പുത്തനങ്ങാടി എന്നിവരാണ് സ്ഥാനങ്ങള്‍ രാജിവെച്ചതായി അറിയിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയത്. മൂന്നാംവാര്‍ഡില്‍ യൂത്ത് ലീഗ് നേതാവായ കെ.പി.എം. സലീമിനെ പരിഗണിക്കണമെന്ന് യൂത്ത് ലീഗ് നേതൃത്വം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റൊരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. വാര്‍ഡില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് രാജിവെച്ചവര്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിനെ അവഗണിച്ചതിനെ തുടര്‍ന്ന് ലീഗ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റായിരുന്ന പി. മന്‍സൂര്‍ അലി വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ലീഗിന്‍െറ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് രണ്ട് അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം നല്‍കേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.