അട്ടപ്പാടി ഊരുകളിലെ കുടിവെള്ളത്തില്‍ കീടനാശിനി സാന്നിധ്യം കൂടുതല്‍

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ കീടനാശിനി-വിഷസാന്നിധ്യം വളരെ കൂടുതലാണെന്ന് ഗാന്ധി ദര്‍ശന്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. വിഷരഹിതമായ നല്ല ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. നേരത്തെ പരമ്പരാഗത ഭക്ഷണം ഉപയോഗിച്ചിരുന്നു. പുറത്തുനിന്ന് കൊണ്ടു വരുന്ന അരിയും പച്ചക്കറികളുമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ വി.സി. കബീര്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിക്ക് കൈവശരേഖയില്ലാത്തതിനാല്‍ കൃഷിവകുപ്പിന്‍െറ സഹായം ലഭിക്കുന്നില്ല. അട്ടപ്പാടിയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ മാരക കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് ജലസ്രോതസുകളെ വിഷലിപ്തമാക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആദിവാസികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ മേല്‍നോട്ടം വഹിക്കാന്‍ സ്പെഷല്‍ ഓഫിസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വാര്‍ത്താ സമ്മേളനത്തില്‍ പുതുശ്ശേരി ശ്രീനിവാസന്‍, എസ്. വിശ്വകുമാരന്‍ നായര്‍, പി.എ. രമണീഭായ് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.