പാലക്കാട്: കല്‍പ്പാത്തി രഥോത്സവ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും സംസ്ഥാന ടൂറിസം-സാംസ്കാരിക വകുപ്പിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ആറുദിവസമായി നടന്നുവന്ന കല്‍പ്പാത്തി സംഗീതോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍െറ സംഗീത തലസ്ഥാനങ്ങളായ തിരുവിതാംകൂറിനെക്കാളും തൂപ്പൂണിത്തുറയെക്കാളും സംഗീത പാരമ്പര്യം പാലക്കാടിന് അവകാശപ്പെടാമെന്നും ആ പാരമ്പര്യത്തിന്‍െറ പതാകവാഹകരാണ് കല്‍പ്പാത്തിക്കാരെന്നും എം.ബി. രാജേഷ് എം.പി പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റുമ്പോള്‍ രഥോത്സവ ദിവസം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അടുത്തവര്‍ഷം മുതല്‍ അണ്ടര്‍ഗ്രൗണ്ട് കേബ്ളുകളും ഏരിയല്‍ ബഞ്ച് കേബ്ളുകളും സ്ഥാപിക്കാനും നടപടിയായിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് 69 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സ്വാഗതം പറഞ്ഞു. പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ വി. ശരവണന്‍, ജയന്തി രാമനാഥന്‍, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.എന്‍. സുബ്ബരാമന്‍, ചെയര്‍മാന്‍ കെ. ഗണപതി, ഡി.ടി.പി.സി സെക്രട്ടറി കെ. വിജയകുമാര്‍, സ്പെഷല്‍ ഡ്യൂട്ടി ഓഫിസര്‍ ടി.കെ. ജയകുമാര്‍, സംഘാടക സമിതി ഭാരവാഹികളായ കെ.എന്‍. ലക്ഷ്മീനാരായണന്‍, ബി. ജയരാജന്‍, വി. രാമചന്ദ്രന്‍, പ്രഫ. എസ്. ദിനേശ്, കെ.വി. വാസുദേവന്‍, പി. വിജയാംബിക തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.