ഷൊര്‍ണൂര്‍ സി.പി.എമ്മില്‍ വീണ്ടും വിഭാഗീയത തല പൊക്കുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ സി.പി.എം വിഭാഗീയത വീണ്ടും തല പൊക്കുന്നു. നഗരസഭാ ചെയര്‍മാന്‍ എസ്. കൃഷ്ണദാസിന്‍െറ അപ്രതീക്ഷിത പരാജയവും സി.പി.എം വിമതരായിരുന്ന ജനകീയ വികസന സമിതിക്കാരുടെ വാര്‍ഡുകളില്‍ ബി.ജെ.പി നടത്തിയ തേരോട്ടവുമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം.നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡി.വൈ.എഫ്.ഐ ബഹിഷ്കരിച്ചു. പാര്‍ട്ടിയിലേക്ക് വിമതര്‍ തിരിച്ചത്തെിയെങ്കിലും ഇവരിപ്പോഴും സി.പി.എം ഒൗദ്യോഗിക പക്ഷത്തിലെ ഭൂരിഭാഗത്തെയും മറുപക്ഷമായി തന്നെ കാണുന്നതെന്ന് ഡി.വൈ.എഫ്.ഐയിലെ പ്രമുഖര്‍ പറയുന്നു. എം.ആര്‍. മുരളിയുടെ തട്ടകമായ കുളപ്പുള്ളിയിലെയും ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ ഈസ്റ്റ് ഭാഗങ്ങളിലെയും ഒൗദ്യോഗിക പക്ഷക്കാര്‍ രാജിക്ക് നീക്കമാരംഭിച്ചതായും സൂചനയുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും ബ്ളോക് ഭാരവാഹികളുമടക്കം രാജി നല്‍കുമെന്നാണ് അറിയുന്നത്. ജനകീയ വികസന സമിതിക്ക് സ്വാധീനമുള്ള വാര്‍ഡിലാണ് ചെയര്‍മാന്‍ തോറ്റത്. കുളപ്പുള്ളി മേഖലയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം ബി.ജെ.പി കടന്നുകയറ്റം നടത്തുകയും നാല് വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒരു വാര്‍ഡ് പത്ത് വോട്ടിനാണ് ഇടതുമുന്നണിക്ക് നില നിര്‍ത്താനായത്. വിമത നേതാവ് എം.ആര്‍. മുരളി കഴിഞ്ഞ തവണ ജയിച്ച വാര്‍ഡില്‍ 135 വോട്ടിന് കോണ്‍ഗ്രസ് വിജയിച്ചു. തൊട്ടടുത്ത 32ാം വാര്‍ഡില്‍ ഇടതുമുന്നണി 350 വോട്ടിനെങ്കിലും ജയിക്കേണ്ടിടത്ത് 104 വോട്ടിനാണ് വിജയിക്കാനായത്. മുമ്പ് വിമതരായിരുന്നവര്‍ പല വാര്‍ഡുകളിലും ജയിച്ചപ്പോള്‍ ഒൗദ്യോഗിക പക്ഷക്കാരില്‍ ഭൂരിഭാഗവും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ളെങ്കില്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ രാജി വെക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.