മരങ്ങള്‍ വെട്ടിനശിപ്പിച്ച നിലയില്‍

പാലക്കാട്: പരിസ്ഥിതി ലോല പ്രദേശമായി (ഇ.എഫ്.എല്‍) വനം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിച്ച് വരുന്ന നെല്ലിയാമ്പതി റെയ്ഞ്ചിലുള്‍പ്പെടുന്ന തേക്കടി പെരിയചോല ജെമിനി പ്ളാന്‍േറഷനിലെ കുരുമുളക്, കാപ്പി ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ വെട്ടി നശിപ്പിച്ചതായി പരാതി. 2008ലാണ് ഇവിടുത്തെ 60 ഹെക്ടറോളം സ്ഥലം ഇ.എഫ്.എല്‍ ആയി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച 25 ഏക്കറോളം വരുന്ന സ്ഥലത്തെ കുരുമുളക്, കാപ്പി, ഏലം ചെടികള്‍ ചില സാമൂഹിക വിരുദ്ധര്‍ വെട്ടി നശിപ്പിച്ചതായി മാനേജിങ് പാര്‍ട്ണര്‍ വി.സി. ജെയിംസ് പരാതിപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 17ന് വനം വകുപ്പിന് അനുകൂലമായി ട്രൈബ്യൂണല്‍ വിധി വന്നതോടെയാണ് ഇവിടുത്തെ വിളകള്‍ വെട്ടി നശിപ്പിച്ചത്. ചെറുമരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. ട്രൈബ്യൂണല്‍ വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈകോടതിയില്‍ അപ്പീല്‍ പോകാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് നല്ല വിളവ് ലഭിക്കുന്ന കുരുമുളക്, ഏലം, കാപ്പി ചെടികള്‍ നശിപ്പിച്ചത്. എന്നാല്‍, ഇവിടുത്തെ നാണ്യവിളകളോ, മരങ്ങളോ വെട്ടി നശിപ്പിച്ചതായി അറിയില്ളെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.