ഊട്ടറയിലെ റേഷന്‍ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന

കൊല്ലങ്കോട്: ഒരുവര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റേഷന്‍ ഗോഡൗണില്‍ വിജിലന്‍സ് പരിശോധന നടത്തി. വടവന്നൂര്‍ ഊട്ടറയില്‍ പ്രവര്‍ത്തിക്കുന്ന ജനതാ ട്രേഡിങ്ങിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി സുകുമാരന്‍െറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 19 മാസമായി ലൈസന്‍സ് പുതുക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നെന്ന് കണ്ടത്തെി. 67 റേഷന്‍ ഷോപ്പുകളിലേക്ക് പ്രതിമാസം 450 ടണ്‍ റേഷന്‍ ധാന്യങ്ങള്‍ വിതരണത്തിനത്തെുന്ന കുഞ്ഞുമൊയ്തീന്‍െറ പേരിലുള്ള ജനതാ ട്രേഡിങ് റേഷന്‍ ഗോഡൗണിന്‍െറ ലൈസന്‍സ് കാലാവധി 2014 മാര്‍ച്ച് 31ന് അവസാനിച്ചിട്ടും പുതുക്കാന്‍ തയാറായിട്ടില്ല. ജില്ലാ സപൈ്ള ഓഫിസര്‍ വഴി ജില്ലാ കലക്ടര്‍ അനുവദിക്കേണ്ട റേഷന്‍ മൊത്തവിതരണ ഏജന്‍സി ലൈസന്‍സാണ് ഒരുവര്‍ഷത്തിലധികമായി പുതുക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റേഷന്‍ ഗോഡൗണില്‍ പരിശോധനക്കത്തെിയിരുന്ന ചിറ്റൂര്‍ താലൂക്ക് സപൈ്ള ഓഫിസര്‍ ലൈസന്‍സില്ളെന്ന് രേഖപ്പെടുത്തി പോകുന്നതല്ലാതെ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടില്ളെന്നും പരിശോധനയില്‍ കണ്ടത്തെി. ലൈസന്‍സ് ഇല്ലാത്ത റേഷന്‍ ഗോഡൗണില്‍ ധാന്യങ്ങള്‍ ഇറക്കുന്നതും വിതരണം ചെയ്യുന്നതും കൃത്യമായിരുന്നില്ളെന്നും നവംബര്‍ 31നും ഡിസംബര്‍ 22നും ചിറ്റൂര്‍ താലൂക്ക് സപൈ്ള ഓഫിസര്‍ പരിശോധന നടത്തി തുടര്‍ നടപടികള്‍ക്ക് ജില്ലാ സപൈ്ള ഓഫിസറെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ളെന്ന് ടി.എസ്.ഒ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചു. കുഞ്ഞുമൊയ്തീന്‍െറ പേരിലുള്ള കെട്ടിടത്തിന് വടവന്നൂര്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത് അബ്ദുല്ലക്കുട്ടി എന്നയാളുടെ പേരിലാണെന്നും കണ്ടത്തെി. രണ്ട് കെട്ടിട നമ്പറുണ്ടായിരുന്ന ഗോഡൗണില്‍ ഒരുകെട്ടിടത്തിനുമാത്രമാണ് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിക്കാതെ ലൈസന്‍സ് അനുവദിച്ചതിലും ഗുതുതരമായ വീഴ്ചവരുത്തിയതായും പരിശോധന സംഘം പറഞ്ഞു. റേഷന്‍ ഗോഡൗണില്‍ എത്തിയ ധാന്യങ്ങളുടെ കണക്കുകളും സ്റ്റോക്കും സംഘം പരിശോധിച്ചു. കേടായ ഗോതമ്പിന്‍െറ വന്‍ശേഖരം കണ്ടത്തെി. പച്ചരി 270 ക്വിന്‍റല്‍, പുഴുക്കലരി 2464 ക്വിന്‍റല്‍, കുത്തരി 2870 ക്വിന്‍റല്‍ , ഗോതമ്പ് 1070 ക്വിന്‍റല്‍ എന്നിവ ഗോഡൗണില്‍ സ്റ്റോക്ക് ഉള്ളതായി വിജിലന്‍സ് എ.എസ്.ഐ സുരേന്ദ്രന്‍ പറഞ്ഞു. സ്റ്റോക്കും രേഖകളും റേഷന്‍ ഷാപ്പുകളിലേക്ക് വിതരണം ചെയ്ത കണക്കുകളും വിശദമായി പരിശോധിക്കുമെന്ന് സംഘം അറിയിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച പരിശോധന രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ജില്ലാ സപൈ്ള ഓഫിസര്‍ പി. ദാക്ഷായണികുട്ടി, വിജിലന്‍സ് ഉദ്യോഗസ്ഥരായ പി.ബി. നാരായണന്‍, കെ. വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.