ഒറ്റപ്പാലം: ‘ആഫ്രിക്കന്‍ ഒച്ചി’ന്‍െറ വ്യാപനം ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ സാമാന്യം വലിപ്പമുള്ള ഇത്തരം ഒച്ചുകള്‍ കുറച്ച് ദിവസങ്ങളായി പെരുകുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആധിയിലാണ് ജനം. ചുമരുകളിലും മതിലുകളിലും കിണറിന്‍െറ വശങ്ങളിലും ചെടികളുടെ ഇലകളിലും ഇവ കാണുന്നു. ഇലകളും പൂക്കളും പച്ചക്കറിച്ചെടികളും നശിപ്പിക്കപ്പെടുന്ന ഈ ഒച്ചുകള്‍വിഷമുള്ള ഇനമാണെന്ന പ്രചാരണവും ഉണ്ട്. കിണറുകള്‍ക്കും ജല സംഭരണികള്‍ക്കും സമീപം പാര്‍ക്കുന്ന ഇവയുടെ വിസര്‍ജ്ജ്യം കലരുന്ന വെള്ളം ഉപയോഗിക്കാന്‍പോലും പലര്‍ക്കും വൈമനസ്യമുണ്ട്. കഴിഞ്ഞ കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ഈ ജീവി മൂലം പൊതുജനാരോഗ്യം ഹാനികരമല്ളെന്ന ഉറപ്പ് വരുത്താന്‍ അടിയന്തര നടപടി സ്വീകരണക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ടി.പി. പ്രദീപ്കുമാര്‍ ജില്ലാ കൃഷി ഓഫിസര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.