മായം കലര്‍ന്ന ഭക്ഷ്യഎണ്ണ ഉല്‍പാദനം: പ്രതിഷേധവുമായി കേര കര്‍ഷകര്‍

പാലക്കാട്: മായം കലര്‍ന്ന ഭക്ഷ്യ എണ്ണകളുടെ ഉല്‍പാദനവും വിപണനവും തടയാന്‍ ജില്ലയിലെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികള്‍ നടത്താന്‍ കേരള-തമിഴ്നാട് കേര കര്‍ഷകരുടെ സംയുക്തയോഗം തീരുമാനിച്ചു. മായം കലര്‍ന്ന വെളിച്ചെണ്ണ പല ബ്രാന്‍റുകളിലായും വ്യാജ ഭക്ഷ്യ എണ്ണകള്‍ പല പേരുകളിലായി കേരളത്തില്‍ വിറ്റഴിക്കുന്നതിലൂടെ പൊതുജനാരോഗ്യം ആശങ്കയിലായിരിക്കുകയാണ്. നാളികേര കര്‍ഷക കൂട്ടായ്മ പ്രസിഡന്‍റ് എന്‍. ശെന്തില്‍വേല്‍ അധ്യക്ഷത വഹിച്ചു. കേര കര്‍ഷകനും അവാര്‍ഡ് ജേതാവുമായ ഒടയകുളം ഒ.വി.ആര്‍. സോമസുന്ദരം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വി.പി. നിജാമുദ്ദീന്‍, ജോജോ കരേടന്‍, കെ. സേതുമാധവന്‍, പി. സുദേവന്‍, കെ. ശശിധരന്‍, കെ.എം. രാധാകൃഷ്ണന്‍, തച്ചമ്പാറ രാജന്‍, ബി. പത്മനാഭന്‍, ജോജി തകടിയേല്‍, എ.എം. രാമചന്ദ്രന്‍, എം. ഗംഗാധരന്‍, ബി.ജി. ശേഖര്‍ ആനമല, കെ.എം. അര്‍ജുനന്‍, ടി. രത്നസഭാപതി, കെ.എ. രാമകൃഷ്ണന്‍, പി.എന്‍. രാജേന്ദ്രന്‍, എ. അബ്ദുല്‍ അസീസ്, മോഹന്‍ദാസ് തെങ്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.