ആലത്തൂര്‍: ടൗണിലെ കോര്‍ട്ട് റോഡില്‍ കോടതിക്കടുത്ത് രണ്ട് സ്വര്‍ണാഭരണ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണത്തില്‍ 189.740 ഗ്രാം സ്വര്‍ണം, 11 കിലോ വെള്ളി, 60,150 രൂപ എന്നിവ നഷ്ടപ്പെട്ടു. കോടതിക്കടുത്തുള്ള ലക്ഷ്മി ജ്വല്ലറി, വാനൂര്‍ റോഡ് ജങ്ഷനിലെ പ്രൈഡ് ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ലക്ഷ്മി ജ്വല്ലറിയില്‍നിന്ന് 125 ഗ്രാം സ്വര്‍ണം, ഒരു കിലോ വെള്ളി, 2,500 രൂപ എന്നിവയും പ്രൈഡ് ജ്വല്ലറിയില്‍നിന്ന് 64.740 ഗ്രാം സ്വര്‍ണം, 10 കിലോ വെള്ളി, 57,650 രൂപ എന്നിവയുമാണ് നഷ്ടപ്പെട്ടത്. ലക്ഷ്മി ജ്വല്ലറിക്കടുത്ത് സലീന സ്റ്റോഴ്സ് എന്ന സ്റ്റേഷനറി കടയിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലായിടത്തും ഷട്ടര്‍ തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് വിവരം അറിയുന്നത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദ്ഗധര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി തെളിവെടുത്തു. മോഷണം നടന്ന സ്ഥാപനങ്ങളില്‍ സി.സി.ടി.വി ഉണ്ടായിരുന്നു. അതില്‍ പതിഞ്ഞിട്ടുള്ള ചിത്രം അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലത്തൂര്‍ സി.ഐ എം. കൃഷ്ണനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.