കലോത്സവത്തില്‍ കല്ലുകടി തുടരുന്നു

മണ്ണാര്‍ക്കാട്: വേദികളിലെ അസൗകര്യവും നടത്തിപ്പിലെ പാളിച്ചകളും കലോത്സവത്തില്‍ കല്ലുകടിയായി തുടരുന്നു. എച്ച്.എസ് മിമിക്രി വേദി പത്തിലാണ് നിശ്ചയിച്ചിരുന്നത്. സമീപമുള്ള ഒന്നാംവേദിയില്‍ ഒപ്പന നടക്കുന്നതിനാലുള്ള ശബ്ദം മിമിക്രി മത്സരാര്‍ഥികള്‍ക്ക് അലോസരമായി. ഇതുമൂലം ഈ വേദിയില്‍ തുടര്‍ന്ന് നടക്കേണ്ട മോണോആക്ട് മാറ്റണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തുവന്നു. വേദി മാറ്റിയതായി അറിയിപ്പ് വന്നശേഷമാണ് രക്ഷിതാക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മിക്ക വേദികളുടെയും സമീപത്തുള്ള മൂത്രപ്പുരകളില്‍ വെളിച്ചമില്ലാത്തതും ഡോറുകള്‍ക്ക് കൊളുത്തില്ലാത്തതും ദുരിതമായി. സ്റ്റേജുകളില്‍ ലൈറ്റ്, സൗണ്ട് സംവിധാനം കാര്യക്ഷമമല്ളെന്ന് പരക്കേ ആക്ഷേപമുണ്ട്. വാണിങ് ലൈറ്റ് എവിടെയുമില്ല. സംസ്കൃതം പദ്യം, അക്ഷരശ്ളോകം മത്സര വേദികളില്‍ വിധികര്‍ത്താക്കള്‍ എത്താന്‍ ഉച്ചയായി. രാവിലെ 9.30 മുതല്‍ കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുകയായിരുന്നു. നങ്ങ്യാര്‍കൂത്ത് മത്സരം മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്. ഇതുമൂലം ഇതേ വേദിയില്‍ നടക്കേണ്ട ചാക്യാര്‍കൂത്ത് മത്സരം ഏറെ വൈകി. മത്സരാര്‍ഥികള്‍ എത്താന്‍ വൈകിയതിനാല്‍ കുച്ചിപ്പുടി മത്സരം തുടങ്ങിയത് ഉച്ചയോടെ. അതേസമയം, സന്നദ്ധ പ്രവര്‍ത്തകര്‍ ജലം പമ്പ് ചെയ്ത് മേള നഗരിയിലെ പൊടിശല്യം ഒരുവിധം പരിഹരിച്ചു. ഊട്ടുപുര വിദൂരത്തായതിനാല്‍ മിക്ക മത്സരാര്‍ഥികളും പുറത്തുനിന്നാണ് ഭക്ഷണം കഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.