ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് നാളെ മുതല്‍

പാലക്കാട്: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ ജില്ലാ സഹോദയ സ്കൂള്‍ കോംപ്ളക്സ് സംഘടിപ്പിക്കുന്ന ജില്ലാതല സ്കൂള്‍ അത്ലറ്റിക് മീറ്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. ജില്ലയിലെ 52 സ്കൂളുകളില്‍ നിന്നായി 1600ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.എസ്. രാജു ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്‍റ് സി. ലതാ പ്രകാശ് അധ്യക്ഷത വഹിക്കും. അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മണ്ണാര്‍ക്കാട് സി.ഐ ആര്‍. മനോജ് കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി അംഗം ഖാസിം അന്‍വരി, എം. ശങ്കരനാരായണന്‍, ഇ.പി. ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.