കക്കാട്ടിരി മെയിന്‍ റോഡ്: അവഗണന തുടരുന്നു

ആനക്കര: പട്ടിത്തറ പഞ്ചായത്തിലെ 8, 9, 10,11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കക്കാട്ടിരിയിലെ പ്രധാന റോഡായ മല-വട്ടത്താണി റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് മുസ്ലിം ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി. പൊന്നാനി-പാലക്കാട് സംസ്ഥാന പാതയെയും പൊന്നാനി-പട്ടാമ്പി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുകയും ഇരുസംസ്ഥാന പാതകളിലും ഗതാഗതതടസ്സം നേരിടുമ്പോള്‍ സമാന്തര പാതയായി ഉപയോഗിക്കുകയും ചെയ്യുന്ന ഈ റോഡ് കാലങ്ങളായി തികഞ്ഞ അവഗണനയിലാണ്. രണ്ടു ബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. ജനങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ സമ്മര്‍ദം മൂലം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി 20 ലക്ഷവും ജില്ലാ പഞ്ചായത്തിന്‍െറ 15 ലക്ഷവും അനുവദിച്ചെങ്കിലും റോഡിന്‍െറ ശോച്യാവസ്ഥക്ക് പൂര്‍ണമായ പരിഹാരം കാണാന്‍ കഴിഞ്ഞില്ല. തൃത്താല നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.ഇ. സലാം മാസ്റ്ററുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനു തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫിസില്‍ വെച്ചാണ് നിവേദനം നല്‍കിയത്. പാദുക നൗഷാദ്, ഫാസില്‍ കൂറ്റനാട്, നവാഫ് തൃത്താല തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.