പട്ടാമ്പി: താലൂക്ക് വികസനസമിതി യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് രൂക്ഷവിമര്‍ശം. അധ്യക്ഷനായ സി.പി. മുഹമ്മദ് എം.എല്‍.എ ഉയര്‍ത്തികൊണ്ടുവന്ന പ്രശ്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഏറ്റുപിടിച്ചതോടെ വിഷയം ചൂടുപിടിച്ചു. ഓങ്ങല്ലൂരില്‍ കുടിശ്ശികയുടെ പേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ നോട്ടിസ് നല്‍കിയതിലായിരുന്നു എം.എല്‍.എയുടെ പ്രതിഷേധം. വിളയൂരില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതാണ് പ്രശ്നമെങ്കില്‍ തിരുവേഗപ്പുറയില്‍ വെള്ളം കിട്ടാത്തതാണ് പരാതി. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അതോറിറ്റിയിലറിയിച്ചിട്ടും നടപടിയില്ളെന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി പറഞ്ഞു. കുടിവെള്ളം കിട്ടാത്തതിന്‍െറ പ്രതിഷേധം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ശാരദയും പങ്കുവെച്ചു. പട്ടാമ്പി-പള്ളിപ്പുറം റോഡ് തകര്‍ച്ചയും യാത്രാദുരിതവും മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠനും അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത് പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരിയും കൊപ്പത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോളും സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ നന്ദ വിലാസിനി, രജീഷ, സിന്ധു, തഹസില്‍ദാര്‍ കാര്‍ത്യായനി തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.