ഗ്രാമീണ റോഡുകള്‍ക്ക് തുക അനുവദിച്ചു

പരുതൂര്‍: പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്കായി 60 ലക്ഷം രൂപ പി.ബ്ള്യു.ഡി വകുപ്പില്‍നിന്ന് അനുവദിച്ചതായി വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു. ചാഞ്ചേരിപ്പറമ്പ് കോളനി റോഡിന് 25 ലക്ഷം, വെള്ളിയാങ്കല്ല് മുടപ്പക്കാട് റോഡിന് എട്ട് ലക്ഷം, കരുവാന്‍പടി കൊടുമുണ്ട റോഡ് ആറ് ലക്ഷം, പരുതൂര്‍ ജി.എല്‍.പി സ്കൂള്‍ തെക്കേക്കുന്ന് റോഡിന് അഞ്ച് ലക്ഷം, കാരമ്പത്തൂര്‍ കരിയന്നൂര്‍ റോഡിന് എട്ട് ലക്ഷം, ചെമ്പുലങ്ങാട് നാനാര്‍ച്ചിക്കുളം റോഡിന് എട്ട് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കപ്പൂര്‍: പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് 65 ലക്ഷം രൂപ അനുവദിച്ചതായി വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു. കാഞ്ഞിരത്താണി കോക്കൂര്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിന് 20 ലക്ഷം, കാഞ്ഞിരത്താണിമാവറ പടിഞ്ഞാറങ്ങാടി റോഡിന് 10 ലക്ഷം, തുറക്കല്‍ പാലക്കുളം റോഡിന് 13 ലക്ഷം, കക്കിടിപ്പുറം എറവക്കാട് കൊഴിക്കര റോഡിന് 10 ലക്ഷം, പറക്കുളം കറുങ്ങാട്ട് വളപ്പില്‍ റോഡിന് ഏഴ് ലക്ഷം, മാരായംകുന്ന് പാറപ്പുറം റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പി.ഡബ്ള്യു.ഡി വകുപ്പില്‍നിന്ന് അനുവദിച്ചത്. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.