Posted On
date_range Updated On
date_range മങ്കടയില്‍ വീട്ടുകാര്‍ നോമ്പു തുറക്ക് പോയ സമയത്ത് മോഷണ ശ്രമം
മങ്കട: മങ്കട പാലക്കതടത്ത് വീട് കുത്തി തുറന്ന് മോഷണ ശ്രമം. വള്ളിയേക്കല്‍ അബ്ദുറഹ്മാന്റെ വീട്ടീല്‍ബു ധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് മോഷ്ടാക്കള്‍ കയറിയത്. വീട്ടുകാര്‍ ബന്ധു വീട്ടില്‍ നോമ്പ് തുറക്ക് പോയി രാത്രി പത്തരയോടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസെത്തി പരിശോധിച്ചു. വീടിെൻറ മുന്‍വശത്തെ വാതിലിെൻറ പൂട്ട് ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വീട്ടിലെ അലമാരകള്‍ തുറന്നിട്ട നിലയിലാണ്. വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്പും മൊബൈലും അടക്കം വിലപിടിപ്പുള്ളതൊന്നും നഷ്ടപെട്ടിട്ടില്ല. മോഷ്ടാക്കള്‍ പണവും സ്വര്‍ണ്ണവുമാണ് ലക്ഷ്യം വെച്ചതെന്നാണ് നിഗമനം. മങ്കട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.