പുലാമന്തോൾ: മുൻ സി.പി.എം നേതാവ് സഖാവ് കുഞ്ഞാലിയുടെ 50ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സൻെറർ അംഗം ഇ. രാജേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. ഗോവിന്ദപ്രസാദ്, എസ്. ശ്രീരാജ് തുടങ്ങിയവർ സംബന്ധിച്ചു. പുലാമന്തോൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി മൊയ്‌തീൻകുട്ടി സ്വാഗതവും കുരുവമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. (പടം : പുലാമന്തോളിൽ സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം വി. ശശികുമാർ സംസാരിക്കുന്നു 'വൺ ക്ലബ് വൺ കോച്ച്' ക്ലാസ് സമാപിച്ചു പെരിന്തൽമണ്ണ: ജില്ല ക്രിക്കറ്റ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 'വൺ ക്ലബ് വൺ കോച്ച്' ക്ലാസുകൾ സമാപിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ഒരോ ക്ലബിനും ഒരോ കോച്ച് എന്ന നിലയിലാണ് കോഴ്സ് നടന്നത്. വിവിധ ക്ലബുകളിൽനിന്നായി 17 പേർ പങ്കെടുത്തു. ബി.സി.സി.ഐ ലെവൽ രണ്ട് കോച്ചും കെ.സി.എ മുൻ ചീഫ് കോച്ചുമായ ശശിധര പണിക്കർ, ബി.സി.സി.ഐ 'എ' ലെവൽ കോച്ച് കെ. അക്ബർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.