കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

പുതുപ്പരിയാരം: 690 ഗ്രാം കഞ്ചാവ് സഹിതം യുവാവ് പിടിയിലായി. നോർത്ത് പറവൂർ ഏഴിക്കര ശങ്കരപ്പൻ തറയിൽ പവിൻ ഷാജിയാണ് (22) ഒലവക്കോടിനടുത്ത് താണാവിൽ നടന്ന് വരവേ പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗം പാലക്കാട് ജങ്ഷനിൽ ഇറങ്ങി ബസിൽ കയറാൻ വരുകയായിരുന്നു. ഇയാളുടെ കൈവശമുള്ള ബാഗിൽ പൊതികളിലായാണ് കണ്ടെത്തിയത്. പരിശോധനക്കും അറസ്റ്റിനും ഹേമാംബിക നഗർ എസ്.ഐ രാജേന്ദ്രനും സംഘവും നേതൃത്വം നൽകി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.