കുടിവെള്ള പദ്ധതിയുമായി നിലനിൽക്കുന്ന അവ്യക്തതകൾ പരിഹരിക്കണം -ലീഗ് നേതാക്കൾ

പത്തിരിപ്പാല: മണ്ണൂർ പഞ്ചായത്തിലെ കോഴിചുണ്ട എസ്.സി കുടിവെള്ള പദ്ധതിയുമായി നിലനിൽക്കുന്ന അവ്യക്തതകൾ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപെട്ടു. ജില്ല പഞ്ചായത്തി‍​െൻറ ഫണ്ട് ഉപയോഗിച്ച് ഒരുവർഷം മുമ്പ് നടപ്പാക്കിയ പദ്ധതിക്കായി സമീപ പ്രദേശങ്ങളിൽനിന്ന് പഞ്ചായത്തോ ഭരണസമിതിയോ അറിയാതെ ചില വ്യക്തികൾ പണപിരിവ് നടത്തിയത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പണം നൽകിയ ഉപഭോക്താക്കൾക്ക് കുടിവെള്ളം നൽകാൻ കഴിയുമോ എന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണമെന്നും കഴിയില്ലെങ്കിൽ അനധികൃതമായി ഈടാക്കിയ പണം തിരിച്ച് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എമ്മി‍​െൻറയും സി.പി.ഐയുടെയും ശീതസമരത്തി‍​െൻറ ഭാഗമായി ഒരുപ്രദേശത്തെ മുഴുവൻ പേർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ മുസ്ലിം ലീഗ് കോങ്ങാട് മണ്ഡലം ഉപാധ്യക്ഷൻ വി.എം. അൻവർ സാദിഖ്, ലീഗ് പ്രസിഡൻറ് കെ.എം. അബ്ദുൽ ഹക്കീം മാസ്റ്റർ, ജനറൽ സെക്രട്ടറി കെ.പി. മുനീർ എന്നിവർ സംബന്ധിച്ചു. 'കുപ്പായം' ചിത്രീകരണം ആരംഭിച്ചു കോങ്ങാട്: നിറമുള്ള സ്വപ്നങ്ങളെ ജീവിത ദാരിദ്ര്യത്തി‍​െൻറ തടവറയിൽ താലോലിക്കേണ്ടിവരുന്ന തെരുവ് ബാല്യങ്ങളുടെ നിസഹായവസ്ഥയുടെ കഥ പറയുന്ന ഹൃസ്വചിത്രമായ 'കുപ്പായ'ത്തി‍​െൻറ ചിത്രീകരണം ഒടുവിൽ ഉണ്ണികൃഷ്ണൻ ഫൗണ്ടേഷൻ പ്രസിഡൻറ് സി.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. ദാസ് ഡിജിറ്റൽ ക്രിയേഷ‍​െൻറ ബാനറിൽ ജയഗോപാലൻ കേരളശ്ശേരി രചനയും സംവിധാനവും നിർവഹിച്ച് രാമചന്ദ്രൻ കാമറ ചലിപ്പിക്കുന്നു. കേരളശ്ശേരിയിലെ ചിത്രീകരണ ചടങ്ങിൽ സഹസംവിധായകൻ കണ്ണൻ കേരളശ്ശേരി, അഭിനേതാക്കളായ രാധാമണി, അദ്വൈത, നൗഷാദ്, സിയാൻ എന്നിവർ പങ്കെടുത്തു. പാചക വിദഗ്ധൻ കൃഷ്ണൻകുട്ടി നായർക്ക് വിട കോങ്ങാട്: നാട്ടുകാരുടെ പ്രിയ 'പാചക വിദഗ്ധൻ' കൃഷ്ണൻകുട്ടി നായർക്ക് യാത്രാമൊഴി. പാചക രംഗത്ത് അയൽസംസ്ഥാനങ്ങളിലും ഉൾനാട്ടിലും ഇദ്ദേഹം പ്രസിദ്ധനാണ്. 100 കണക്കിന് ശിഷ്യർ അദ്ദേഹത്തിനുണ്ട്. സദ്യവട്ടങ്ങളൊരുക്കാനുള്ള മികവിനിടയിൽ പുതുതലമുറക്ക് അവ നല്ലരീതിയിൽ കൈമാറാനും ജാഗരൂകനായിരുന്നു. കൃഷ്ണൻകുട്ടി നായരുടെ സ്പെഷൽ പാലടയെക്കുറിച്ച് അന്യദേശങ്ങളിലും നല്ലപേരാണ്. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദുകൃഷ്ണദാസ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ അന്തിമോചാരം അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.