റമദാൻ വിശേഷം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലും തെക്കേ അറ്റത്തുള്ള കേരളത്തിലും റമദാൻ അനുഭവിച്ചവർക്ക് അതിെൻറ വ്യത്യാസങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ശാന്തപുരം അൽജാമിഅ ഇസ്ലാമിയയിൽ പഠിക്കുന്ന അസം വിദ്യാർഥികൾക്ക് അതുകൊണ്ടുതന്നെ കേരളത്തിലെ നോമ്പനുഭവങ്ങൾ ഒരുപാടുണ്ട് പറയാൻ. നോമ്പുതുറയുടെ വിശാലതയും വിഭവസമൃദ്ധിയും മനം നിറഞ്ഞ് ആസ്വദിക്കുന്നത് ഇവിടെ എത്തിയ ശേഷമാണ്. നാട്ടിൽ ഇഫ്താറുകൾ നടക്കുമെങ്കിലും ഇത്രയും സമൃദ്ധിയില്ലെന്ന് അവർ പറയുന്നു. അന്നം കണ്ടെത്താൻ കൃഷിയിടങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും റമദാൻ ദിനങ്ങളിലും പകൽ മുഴുവനും കഠിനമായി പണിയെടുക്കേണ്ടി വരുന്നതിെൻറ നോവ് ഉസൂലുദ്ദീൻ കോഴ്സിൽ പഠിക്കുന്ന സൈദുൽ ഇസ്ലാമും ഹൈദറുദ്ദീനും പങ്കുവെക്കുന്നു. ഇവിടത്തെപോലെ ജോലിയിലെ ഇളവുകളെകുറിച്ച് ചിന്തിക്കാൻകൂടി കഴിയില്ല തങ്ങളുടെ നാട്ടിലെന്ന് അവർ പറയുന്നു. എന്നാലും പ്രയാസങ്ങൾ സഹിച്ച് പ്രായം ചെന്നവരും ചെറുപ്പക്കാരും വൈകുവോളം പണിയിടങ്ങളിൽതന്നെ േനാമ്പും തൊഴിലുമായി കഴിയുന്നത് ൈദവഭക്തിെകാണ്ട് മാത്രമാണ്. ഇവിടെ നോമ്പുകാരോട് പൊതുവേ വിട്ടുവീഴ്ച കാണിക്കുക പതിവാെണങ്കിൽ അത്തരം ഇളവുകൾ അസമിലെ തൊഴിൽ മേഖലയിൽ ചിന്തിക്കാനാവില്ല. ഇവിടെ വിവിധ മുസ്ലിം സംഘടനകൾ വിപുലമായിതന്നെ നോമ്പ് തുറ സൽക്കാരങ്ങൾ നടത്തുന്നത് പുത്തൻ അനുഭവമാണെന്ന് അൽജാമിഅയിൽതന്നെ പ്രിപാരിറ്റി കോഴ്സ് ചെയ്യുന്ന ജഹീദുറഹ്മാൻ, മഹ്മൂദ് അസ്ലം എന്നിവരും പറയുന്നു. എന്നാൽ അസമിലെ തനത് ഭക്ഷണം 'പുലാവ്' ലഭിക്കാത്തതിെൻറ പരിഭവം ഇവർ മറച്ചുവെക്കുന്നുമില്ല. പടം... pmna m3 ശാന്തപുരം അൽജാമിഅ ഇസ്ലാമിയയിെല അസം വിദ്യാർഥികളായ സൈദുൽ ഇസ്ലാം, ഹൈദറുദ്ദീൻ, ജഹീദുറഹ്മാൻ, മഹ്മൂദ് അസ്ലം എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.