പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിച്ച് ദലിതരെ വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. ദലിത്-ആദിവാസി പീഡനങ്ങള്‍ക്കും അക്രമണങ്ങള്‍ക്കുമെതിരെ ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സി. പ്രേംനവാസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍ എ. രാമസ്വാമി, ഡി.സി.സി ഭാരവാഹികളായ പി.വി. രാജേഷ്, എം.ആര്‍. രാമദാസ്, എം. അയ്യപ്പന്‍, ദലിത് കോണ്‍ഗ്രസ് ഭാരവാഹികളായ പി.പി. പാഞ്ചാലി, പുതൂര്‍ മാണിക്യന്‍, കെ. വേണുഗോപാലന്‍, കെ.വി. ഉണ്ണികുമാരന്‍, കണ്ണന്‍ കാവശ്ശേരി, വിജയന്‍ ഓടന്നൂര്‍, എന്‍. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. പത്തിരിപ്പാലയിൽ വൈദ്യുതി മുടക്കം പതിവ് പത്തിരിപ്പാല: പത്തിരിപ്പാല വൈദ്യുതി സെക്ഷൻ പരിധിയിലെ പത്തിരിപ്പാല, ചന്ത, പതിനാലാം മൈൽ, മൗണ്ട് സീന സ്കൂൾ പരിസരങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. റമദാൻ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാവുന്നുണ്ട്. ദിവസേന രാപ്പകലില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം പതിനാലാം മൈൽ, മൗണ്ട് സീന സ്കൂൾ എന്നിവിടങ്ങളിൽ പത്ത് മണിക്കൂറിലേറെ വൈദ്യുതി തടസ്സപ്പെട്ടതോടെ ജനങ്ങൾ വലഞ്ഞു. അന്വേഷിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഓഫിസിൽ നാഥനില്ലാത്ത അവസ്ഥയാെണന്നും നാട്ടുകാർ പറയുന്നു. സെക്‌ഷനിലെ അസി. എൻജിനീയർ അസുഖമായതിനാൽ ലീവിലാണത്രേ. സബ് എൻജിനീയർക്കാണ് ചുമതല. കഴിഞ്ഞദിവസം മൗണ്ട് സീന, പതിനാലാം മൈൽ മേഖലകളിൽ പത്ത് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. എന്നാൽ, പ്രദേശത്തെ ഇൻസുലേറ്റർ പഞ്ചറായി സബ് സ്റ്റേഷൻ ട്രിപ്പായതിനെ തുടർന്നാണ് ഇത്രയും സമയം വൈദ്യുതി മുടങ്ങിയതെന്ന് സബ് എൻജിനീയർ ചന്ദ്രശേഖരൻ പറഞ്ഞു. അഞ്ചോളം ജീവനക്കാർ മണിക്കൂറുകളോളം പാടുപെട്ടാണ് തകരാർ കണ്ടുപിടിച്ചതെന്നും തകരാർ പരിഹരിച്ച് ഉച്ചയോടെ മേഖലയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായെന്നും ഇദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.