സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്

മലപ്പുറം: പി. ഉബൈദുല്ല എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ചെലവില്‍ എട്ട് വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച സ്‌കൂള്‍ ബസുകളില്‍ നാലെണ്ണത്തി​െൻറ ഫ്ലാഗ് ഓഫ് വ്യാഴാഴ്ച നടക്കും. വൈകീട്ട് 3.30ന് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാള്‍ പരിസരത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിക്കും. ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍, ജി.എം.യു.പി.എസ് മേല്‍മുറി അധികാരത്തൊടി, ജി.എല്‍.പി.എസ് മൊറയൂര്‍, ജി.എം.എല്‍.പി.എസ് പൂക്കൊളത്തൂര്‍ എന്നിവക്കാണ് ബസ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.