ലൈസൻസ്​ പുതുക്കാൻ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതായി പരാതി

മലപ്പുറം: ചെറുകിട മില്ലുകളുടെ ലൈസൻസ് പുതുക്കാൻ മലിനീകരണ സർട്ടിഫിക്കറ്റ് വേണ്ടെന്ന ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലയിലെ ചില നഗരസഭകളും പഞ്ചായത്തുകളും ഇത് ആവശ്യപ്പെടുന്നതായി കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ്ഫോമ) ഭാരവാഹികൾ ആരോപിച്ചു. പുതുതായി തുടങ്ങുന്ന മില്ലുകൾക്ക് ലൈസൻസ് അനുവദിക്കാനും പഴയ മില്ലുകളിൽ മലിനീകരണം റിപ്പോർട്ട് ചെയ്താലും മാത്രമേ സാനിറ്റേഷൻ സാക്ഷ്യപത്രവും സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുള്ളൂ. പഴയ മില്ലുകൾക്ക് സാധാരണ ലൈസൻസ് പുതുക്കാൻ അഡീഷനൽ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ഏകീകൃതമായി നടപ്പാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഗ്രീൻ കാറ്റഗറിയിലുള്ള ചെറുകിട മില്ലുകളോടുള്ള വിവേചനം അവസാനിപ്പിച്ച് ലൈസൻസ് പുതുക്കി നൽകാൻ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പി.കെ. ശ്രീനിവാസൻ, എ.ടി. ഹംസ, പി. ഷമീം, കെ. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.