മലിനജല പ്രശ്നം; ഡി.വൈ.എഫ്.ഐ അമരമ്പലം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

പൂക്കോട്ടുംപാടം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ അമരമ്പലം മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പൂക്കോട്ടുംപാടം അങ്ങാടിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, അങ്ങാടിയിലെ അഴുക്കുചാലുകളും വാകത്തോടും വൃത്തിയാക്കി മലിനജലം കെട്ടിക്കിടക്കുന്നതിന് പരിഹാരം കാണുക, ചെട്ടിപ്പാടം വാതക ശ്മശാനം ഉടൻ തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. പൂക്കോട്ടുംപാടം അങ്ങാടിയില്‍നിന്ന് പ്രകടനവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൂക്കോട്ടുംപാടം എസ്.ഐ വിഷ്ണുവും സംഘവും തടഞ്ഞു. തുടര്‍ന്ന് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനകം എല്ലാ പ്രശ്നങ്ങൾക്കും ഭരണസമിതിയുമായി കൂടിയാലോചിച്ച് പരിഹാരം കാണാമെന്ന് പഞ്ചായത്ത് സെക്രട്ടറി വി. ശിവദാസന്‍ നായര്‍ ഉറപ്പുനൽകി. നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പോരാട്ടങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന് മേഖല നേതാക്കൾ അറിയിച്ചു. മേഖല സെക്രട്ടറി സുജീഷ് മഞ്ഞളാരി, പ്രസിഡൻറ് എൻ. ശിവൻ, ട്രഷറർ കെ. അനീഷ് എന്നിവർ സംസാരിച്ചു. കെ.ടി. സുധീഷ്, പി. ഹരീഷ്, ടി. അനീഷ്, പി. അയൂബ്, പി. ഷൈജു തുടങ്ങയിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.