കീഴുപറമ്പിൽ ശുചിത്വ ഹർത്താൽ ആചരിക്കും

അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ ജൂൺ മൂന്നിന് ശുചിത്വ ഹർത്താൽ നടത്തും. ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം. രാവിലെ എട്ടുമുതൽ 11 വരെ പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിക്കും. നാലിന് സ്കൂളുകളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതോടൊപ്പം കുടിവെള്ള സ്രോതസ്സുകൾ അണുമുക്തമാക്കും. മഴക്കാല രോഗങ്ങൾ തടയുന്നതിന് നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. ശുചിത്വ ഹർത്താലിന് വാർഡുതല കമ്മിറ്റികൾ ചേരും. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തിലാണ് ഹർത്താൽ. പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി അധ്യക്ഷത വഹിച്ചു. ഡോ. പി. അബ്ദുല്ല, ഡോ. പി.പി. അബ്ദുൽ ഗഫൂർ എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാ രാജൻ, ഇ.കെ. ഗോപാലകൃഷ്ണൻ, കെ.ടി. ജമീല, ജസ്ന മുഹമ്മദ്, ഇ.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.